അമേരിക്കൻ മണ്ണിൽ വമ്പൻ നിക്ഷേപവുമായി 163 ഇന്ത്യൻ കമ്പനികൾ; സൃഷ്ടിച്ചത് 425,000 തൊഴിലവസരങ്ങള്‍

Published : May 04, 2023, 01:04 PM ISTUpdated : May 04, 2023, 01:05 PM IST
അമേരിക്കൻ മണ്ണിൽ വമ്പൻ നിക്ഷേപവുമായി 163 ഇന്ത്യൻ കമ്പനികൾ; സൃഷ്ടിച്ചത് 425,000 തൊഴിലവസരങ്ങള്‍

Synopsis

3.2 ലക്ഷം കോടിയിലധികം രൂപ അമേരിക്കയിൽ നിക്ഷേപിച്ച് 163 ഇന്ത്യൻ കമ്പനികൾ.  425,000 തൊഴിലവസരങ്ങള്‍ 

വാഷിംഗ്ടൺ: 163 ഇന്ത്യൻ കമ്പനികൾ ഇതുവരെ അമേരിക്കയിൽ നടത്തിയത് 40 ബില്യൺ ഡോളറിലധികം നിക്ഷേപം. അതായത് 3.2 ലക്ഷം കോടിയിലധികം രൂപ. ഏകദേശം 425,000 തൊഴിലവസരങ്ങള്‍ ഈ നിക്ഷേപം സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. 

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) "ഇന്ത്യൻ വേരുകൾ, അമേരിക്കൻ മണ്ണ്" എന്ന പഠന റിപ്പോർട്ട് പ്രകാരം യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ സാന്നിധ്യത്തിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് നിക്ഷേപ വിവരങ്ങൾ ഉള്ളതെന്നാണ് റിപ്പോർട്ട്.  

ALSO READ: മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി

യുണൈറ്റഡ് സ്റ്റേറ്റ്സിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയായി ഇന്ത്യൻ കമ്പനികൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചു. യുഎസ് ആസ്ഥാനമായുള്ള റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ആർ ആൻഡ് ഡി) പ്രോജക്റ്റുകൾക്ക്  ഇന്ത്യൻ കമ്പനികളുടെ ധനസഹായം ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ്, അതായത് ഏകദേശം 8000 കോടി രൂപ. 

യുഎസിലെ ഇന്ത്യൻ കമ്പനികൾ യു എസിനു കൂടുതൽ മത്സരശേഷി നൽകുന്നുണ്ടെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം  പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു.  

ഇന്ത്യൻ കമ്പനികൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന ആദ്യ യുഎസിലെ പത്ത് സംസ്ഥാനങ്ങൾ ഇവയാണ്; 

  1. ടെക്സസ് - 20,906 തൊഴിലവസരങ്ങൾ
  2. ന്യൂയോർക്ക് - 19,162 തൊഴിലവസരങ്ങൾ
  3. ഫ്ലോറിഡ - 14,418 തൊഴിലവസരങ്ങൾ
  4. കാലിഫോർണിയ - 14,334 തൊഴിലവസരങ്ങൾ
  5. ന്യൂജേഴ്സി - 17,713 തൊഴിലവസരങ്ങൾ
  6. വാഷിംഗ്ടൺ - 14,525 തൊഴിലവസരങ്ങൾ 
  7. ജോർജിയ - 13,945 തൊഴിലവസരങ്ങൾ 
  8. ഒഹായോ - 12,188 തൊഴിലവസരങ്ങൾ 
  9.  മൊണ്ടാന - 9,603 തൊഴിലവസരങ്ങൾ 
  10. ഇല്ലിനോയിസ് - 8,454 തൊഴിലവസരങ്ങൾ 
     

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും