2000 ത്തിന്‍റെ നോട്ടിന് എന്ത് സംഭവിച്ചു, അച്ചടി നിര്‍ത്തിയോ?

By Web TeamFirst Published Oct 15, 2019, 3:46 PM IST
Highlights

ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലന്നാണ് ആര്‍ബിഐ അറിയിച്ചത്.

മുംബൈ: 2000 രൂപയുടെ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ രേഖ പ്രകാരമുളളതാണ് ഈ വിവരം. ഇന്ത്യയുടെ 2000 രൂപ നോട്ടുകളെ മാതൃകയാക്കി പാക്കിസ്ഥാനിലെ പ്രസ്സില്‍ നിന്നും കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

രാജ്യത്തിനകത്ത് നിന്നും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ പ്രസ്സുകൾ ഇന്ത്യയുടെ 2000 രൂപയുടെ കള്ളനോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് വിവരം. ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐയും അറിയിച്ചു കഴിഞ്ഞു.

2016- 17 സാമ്പത്തിക വര്‍ഷം 3,542.991 ദശലക്ഷം 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു. എന്നാല്‍, 2018- 19 ല്‍ റിസര്‍വ് ബാങ്ക് 46.690 ദശലക്ഷം കറന്‍സി നോട്ടുകള്‍ മാത്രമാണ് പ്രിന്‍റ് ചെയ്തത്. 2019- 20 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് 2,000 ത്തിന്‍റെ ഒരു കറന്‍സി നോട്ട് പോലും പ്രിന്‍റ് ചെയ്തിട്ടില്ല. ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വിവരാവകാശ മറുപടി അനുസരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

click me!