ഒരുമാസം നടക്കാനിരിക്കുന്നത് 32 ലക്ഷം വിവാഹങ്ങൾ, 3.75 ലക്ഷം കോടിയുടെ ബിസിനസ്!

By Web TeamFirst Published Nov 7, 2022, 7:40 PM IST
Highlights

കഴിഞ്ഞ വർഷം ഇതേകാലയളവിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. അക്കാലയളവിൽ മൂന്ന് ലക്ഷം കോടിയുടെ വിൽപനയും നടന്നു. നടന്നത്.  

ദില്ലി: ഇന്ത്യയിൽ നവംബർ നാല് മുതൽ ഡിസംബർ 14 വരെ നടക്കുന്നത് 32 ലക്ഷം വിവാഹങ്ങളെന്ന് കോൺഫറൻസ് ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സ്. ഇക്കാലയളവിൽ ഏകദേശം 3.75 ലക്ഷം കോടിയുടെ ബിസിനസാണ് രാജ്യത്ത് വിവാഹമേഖലയുമായി ബന്ധപ്പെട്ട് മാത്രം നടക്കുക. 35 ന​ഗരങ്ങളിലായി 4300ഓളം വ്യാപാരികളിൽ നടത്തിയ സർവേയിലാണ് ഇന്ത്യയിടെ വിവാഹവുമായി ബന്ധപ്പെട്ട മാർക്കറ്റിന്റെ വലിപ്പം വ്യക്തമായത്. ദില്ലിയിൽ മാത്രം ഈ സീസണിൽ മൂന്നര ലക്ഷം വിവാഹങ്ങൾ നടക്കും. ദില്ലിയിലെ വിവാഹങ്ങൾ 75000 കോടിയുടെ ബിസിനസാണ് ഉണ്ടാക്കുകയെന്നും സർവേയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഇതേകാലയളവിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. അക്കാലയളവിൽ മൂന്ന് ലക്ഷം കോടിയുടെ വിൽപനയും നടന്നു. നടന്നത്.  വിവാഹത്തോടനുബന്ധിച്ച് 3.75 ലക്ഷം കോടി രൂപയുടെ  സ്വർണം, വസ്ത്രം, ഭക്ഷണം, മറ്റ് വസ്തുക്കൾ എന്നിവയുടെ വിൽപനയാണ് നടക്കുകയെന്നും സർവേ വ്യക്തമാക്കി. ജനുവരി മുതൽ ജൂലൈ വരെയാണ് അടുത്ത വിവാഹ സീസൺ. ലോകത്തുതന്നെ ഏറ്റവും പണം ചെലവാക്കി വിവാഹം നടത്തുന്ന സമൂഹമാണ് രാജ്യത്തേത്. സ്വർണവും മറ്റ് ആഭരണങ്ങളും വാങ്ങാനാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. 

ഇന്ത്യയിലെ കുടുംബങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന ചടങ്ങും വിവാഹമാണ്. സമ്പന്ന കുടുംബങ്ങളിൽ കോടിക്കണക്കിന് രൂപയാണ് വിവാഹത്തിനായി ചെലവാക്കുന്നത്. ബാങ്ക് വായ്പയെടുത്തുവരെ വിവാഹ ആവശ്യങ്ങൾക്കായി ചെലവാക്കും. വിവാഹച്ചലവ് കാരണം നിരവധി കുടുംബങ്ങൾ കടക്കെണിയിലായ സംഭവവുമുണ്ടായിട്ടുണ്ട്. വിവാഹ സീസണിൽ സ്വർണവ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതൽ ഉണർവുണ്ടാകുക. വസ്ത്രവിപണിയിലും വലിയ രീതിയിൽ കച്ചവടം നടക്കും.  ചില സംസ്ഥാനങ്ങളിൽ ദിവസങ്ങൾ നീണ്ട വിവാഹ ചടങ്ങുകളും സംഘടിപ്പിക്കും. 

click me!