പോക്കറ്റ് കാലിയാകാതെ എങ്ങനെ യാത്ര ചെയ്യാം? ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Jan 25, 2023, 1:53 PM IST
Highlights

യാത്ര ചെയ്ത തിരിച്ചെത്തുമ്പോഴേക്ക് കൈയിലെ കാശ് മുഴുവൻ കാലിയായോ? ബജറ്റ് ഫ്രണ്ട്‌ലി യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നുന്നുണ്ടെകിൽ ഈ ഫിനാൻഷ്യൽ ടിപ്സ് അറിഞ്ഞിരിക്കൂ.
 

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു പക്ഷെ വെല്ലുവിളിയാകാറുള്ളത് ബജറ്റ് ആയിരിക്കും. മറ്റു രാജ്യത്തേക്ക് അടക്കം യാത്ര ചെയ്യേണ്ടി വരുമ്പോൾ കൂടുതൽ തുക ചെക്കലവഴിക്കേണ്ടി വരും. പലപ്പോഴും വിചാരിച്ചതിനേക്കാൾ അധികം തുക ഈ യാത്രകൾ അവസാനിക്കുമ്പോഴേക്ക് ചെലവായിട്ടുണ്ടാകും. യാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ ആവശ്യമായതെല്ലാം ഒരുക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യം നൽകേണ്ടതാണ് അതിന്റെ ബജറ്റ്‌. കൃത്യമായ ആസൂത്രണം നടത്തി തന്നെ വേണം പണം ചെലവഴിക്കാൻ. എങ്ങനെ ഒരു ബജറ്റ് ഫ്രണ്ട്‌ലി യാത്ര പ്ലാൻ ചെയ്യാം? യാത്രയ്ക്കിടയിൽ നിങ്ങളുടെ പണം സുരക്ഷിതമായി എങ്ങനെ ചെലവഴിക്കാം.

സേവിംഗ്സ്:

പലതരം ആവശ്യങ്ങൾക്കായി സേവിങ്സ് ആരംഭിക്കാറുണ്ട് പലരും. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് എങ്കിൽ തീർച്ചയായും യാത്ര ചെലവുകൾക്കായി സേവിങ്സ് ആരംഭിക്കാം. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം എന്താണെന്ന് വെച്ചാൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. മറ്റെവിടെ നിന്നും പണം കണ്ടെത്തേണ്ട ആവശ്യം വരില്ല. 

ബജറ്റ് തയ്യാറാക്കുക

ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്, കൃത്യമായ ബജറ്റ് തയ്യാറാക്കാത്തതാണ്. യാത്ര ചെയ്യാൻ ഒരു വ്യക്തിക്ക് എത്രമാത്രം ചെലവാകുമെന്ന് കണക്ക് കൂട്ടേണ്ടത് പ്രധാനമാണ്.  ഹോട്ടലുകൾ, ട്രെയിൻ / ബസ്/ ഫ്ലൈറ്റ് ടിക്കറ്റുകൾ,  ഭക്ഷണം എന്നിവയ്ക്ക് എത്ര ചിലവാകും എന്നതിനെക്കുറിച്ചുള്ള പൊതുവായ ധാരണ ഉണ്ടാകണം. കൂടാതെ സാധനങ്ങൾ വാങ്ങാൻ നിങ്ങൾ എത്രമാത്രം ചെലവഴിക്കും എന്നതിന്റെ ഒരു ചെറിയ ബഡ്ജറ്റ് ഉണ്ടാക്കുക. മൊത്തത്തിലുള്ള ബജറ്റ് തയ്യാറാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക. 

ഡെബിറ്റിന് പകരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക

യാത്രയ്ക്കിടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക, കാരണം ക്രെഡിറ്റ് കാർഡ് ചെലവ് പരിമിതപ്പെടുത്തുന്നത് സഹായിക്കും. , അതേസമയം നിങ്ങൾക്ക് പണം പിൻവലിക്കണമെങ്കിൽ ക്രെഡിറ്റ് കാർഡിന് പകരം നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുക, കാരണം ക്രെഡിറ്റ് കാർഡുകൾ ഇതിന്  ഫീസ് ഈടാക്കും.

ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് തുറക്കുക

യാത്രയ്ക്കായി ഒരു തുക മാറ്റിവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെകിൽ  ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് തുറക്കുക എന്നതാണ് ഒരു വഴി. ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും എടിഎം ആക്സസ് ചെയ്യാൻ കഴിയാത്തതുമായ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക.

click me!