ഉയർന്ന ഹോം ലോൺ നിരക്കുകളിൽ പരിഭ്രാന്തരാകേണ്ട; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

Published : Nov 21, 2022, 02:02 PM IST
ഉയർന്ന ഹോം ലോൺ നിരക്കുകളിൽ പരിഭ്രാന്തരാകേണ്ട; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

Synopsis

വായ്പ ഭാരമാകുമെന്ന ഭയം വേണ്ട. പലിശ നിരക്കുകൾ, ഇ എം ഐകൾ തുടങ്ങി വായ്പ എടുക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക   

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു. എസ്ബിഐ മാത്രമല്ല രാജ്യത്തെ മറ്റ് പൊതുമേഖലാ സ്വകാര്യ ബാങ്കുകളും വായ്പാ നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. എസ്ബിഐയുടെ വെബ്സൈറ്റ് അനുസരിച്ച് ഒരു മാസത്തേയും മൂന്ന് മാസത്തേയും വായ്പാ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആറ് മാസത്തേയും ഒരു വർഷത്തേയും എംസിഎൽആർ 7.90 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായി ഉയർത്തി. മൂന്ന് വർഷത്തേക്കുള്ള എംസിഎൽആർ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായും മൂന്ന് വർഷത്തേക്കുള്ള എംസിഎൽആർ 8.25 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായും ഉയർത്തി.

രാജ്യത്തെ ബാങ്കുകൾ നിരക്കുകൾ ഉയർത്തുന്നത് ഇതാദ്യമല്ല. ഇതിനു മുൻപും ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയപ്പോൾ ബാങ്കുകൾ വായ്പാ നിരക്ക് ഉയർത്തിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകൾ ഉയർന്നു. ഉപഭോക്താക്കളുടെ ഇഎംഐ നിരക്കിൽ ഇതോടെ വലിയ മാറ്റമാണ് വന്നത്. വായ്പകൾ ചെലവേറിയതായി മാറി. എന്നാൽ ഇനി പറയുന്ന കാര്യുങ്ങൾ ശ്രദ്ധിച്ചാൽ വായ്പ തിരിച്ചടയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാവില്ല. 


സമയബന്ധിതമായ തിരിച്ചടവ്

വായ്പാ തിരിച്ചടവ് സമയബന്ധിതമായി ചെയ്തില്ലെങ്കിൽ തീർച്ചയായും അധിക പണം നൽകേണ്ടി വരും. അതായത് ഇഎംഐകൾ മുടക്കി കഴിഞ്ഞാൽ വായ്പ നൽകിയ സ്ഥാപനത്തിന് പിഴ നൽകേണ്ടി വരും. അതിനാൽ പ്രതിമാസ തവണകൾ മുടക്കമില്ലാതെ അടയ്ക്കാൻ ശ്രദ്ധിക്കുക. 

മുൻ‌കൂർ അടയ്ക്കാൻ 

സാധാരണ ഇഎംഐകൾക്ക് പുറമെ ചെറിയ തുകകൾ അടച്ച്  ലോൺ തിരിച്ചടയ്ക്കുന്നത് പരിഗണിക്കുക. ഇത് ലോൺ തുകയുടെ  ഭാരം കുറയ്ക്കും. അതുവഴി ലോൺ കാലാവധിയും കുറയും. ചെറിയ തുകകകൾ തിരിച്ചടവിന് തിരഞ്ഞെടുക്കുമ്പോൾ കാലാവധി കൊടുമെന്നുള്ള കാര്യം വായ്പാ എടുക്കാൻ നേരത്ത് ഓർമ്മ വെക്കണം. എന്നാൽ ഇഎംഐകളുടെ കൂടെ ചെറിയ തുക കൂടി അടയ്ക്കുമ്പോൾ വായ്പ തുക കുറയും. ഇത് പലിശ കുറയ്ക്കാനും സഹായകമാകും. 

ഇഎംഐകൾ വർദ്ധിപ്പിക്കുക 

വായ്പ എടുക്കുമ്പോൾ,ഇഎംഐ തുകകകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കണം. അങ്ങനെ വരുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ലോണിന്റെ ഭാരം കുറയും. ഇഎംഐ വർദ്ധിപ്പിക്കുന്നതിനോടൊപ്പം വായ്പയുടെ കാലാവധി കുറയുന്നു. 

വായ്പ എടുക്കുന്നതിന് മുൻപ് ശരിയായ ഗവേഷണം നടത്തുക

ഏത് തരം വായ്പ ആണെങ്കിലും അവ എടുക്കുന്നതിന് മുൻപ് ശരിയായ ഗവേഷണം നടത്തുക. വായ്പയുടെ പലിശ നിരക്ക്, വായ്പയുടെ തരം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത, വായ്പ നൽകുന്നയാളുടെ നിലവിലെ പോർട്ട്‌ഫോളിയോ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ പരിശോധിക്കണം. വായ്പ നൽകുന്നവർ ഈടാക്കുന്ന ഹോം ലോൺ പലിശ നിരക്കുകളെ കുറിച്ച് വ്യക്തമായയ ധാരണയുണ്ടാക്കുക. 

കടം വാങ്ങുന്നതിന് മുമ്പ് വായ്പകൾ താരതമ്യം ചെയ്യുക

വായ്പ എടുക്കുന്നതിന് മുൻപ് തീർച്ചയായും വിവിധ ബാങ്കുകളുമായി അവ താരതമ്യം ചെയ്യുക. കാലാവധിയും പലിശ നിരക്കും  താരതമ്യം ചെയ്യുക. 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ