Latest Videos

ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ? യുഐഡിഎഐ പറയുന്നത് ഇതാണ്

By Web TeamFirst Published May 23, 2024, 6:44 PM IST
Highlights

ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്? 

ത്ത് വർഷങ്ങൾക്ക് മുൻപ് എടുത്ത ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ അത് അസാധുവാകുമോ? സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തിയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്? 

പത്ത് വർഷത്തിന് ശേഷം ആധാർ പുതുക്കുന്നത് നിർബന്ധമല്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുതുക്കുന്നത് നല്ലതാണ്. ആധാർ കാർഡ് പഴയതാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്താൽ ഉപയോക്താക്കൾക്ക് മാത്രമേ അതിൻ്റെ പ്രയോജനം ലഭിക്കൂ. ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങൾ പഴക്കമുള്ളതാകാം, അത്തരമൊരു സാഹചര്യത്തിൽ, അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. അതേസമയം ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്യില്ല. 

ജൂൺ 14 നുള്ളിൽ സൗജന്യമായി ആധാർ പുതുക്കാം ഓൺലൈനായി അപ്‌ഡേറ്റ് ചെയ്‌താൽ മാത്രമേ സൗജന്യ അപ്‌ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നിരുന്നാലും, ആധാർ സേവാ കേന്ദ്രത്തിൽ പോയി അവരുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടിവരും. 

1.യുഐഡിഎഐയുടെ  https://ssup.uidai.gov.in/ssup/ പോർട്ടലിൽ ക്ലിക്ക് ചെയ്യുക. 

2. ‘ലോഗിൻ’ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പറും തന്നിരിക്കുന്ന ക്യാപ്‌ച കോഡും നൽകുക.

3. തുടർന്ന് ‘Send OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ അയച്ച OTP നൽകുക. 

4. 'സേവനങ്ങൾ' എന്ന ടാബിന് കീഴിൽ ‘ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക’ എന്നത് തിരഞ്ഞെടുക്കുക.

5. ഇപ്പോൾ ‘Proceed to Update Aadhaar’ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

6. നിങ്ങളുടെ ആധാർ കാർഡിൽ നിലവിലുള്ള പേര് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.

7. ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള മാറ്റങ്ങൾ വരുത്താം.

8. വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കുക, നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടും.
 

click me!