ഈ കാരണം കൊണ്ട് ആധാര്‍ റദ്ദാക്കപ്പെട്ടോ? തിരിച്ചെടുക്കാനുള്ള പോംവഴിയിതാ

Published : Jul 13, 2025, 06:08 PM IST
aadhaar card

Synopsis

മരണ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ പിഴവുകളോ കാരണം ആധാര്‍ ഉടമ മരണപ്പെട്ടു എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളിൽ എന്തുചെയ്യും

രണപ്പെട്ടവരുടെ പട്ടികയില്‍ തെറ്റായി പേര് ഉള്‍പ്പെട്ടതിനാല്‍ ആധാര്‍ നമ്പര്‍ നിഷ്‌ക്രിയമായവര്‍ക്ക് അത് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പുറത്തിറക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). വിവരങ്ങളിലെ പൊരുത്തക്കേടുകളോ മരണ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ പിഴവുകളോ കാരണം ആധാര്‍ ഉടമ മരണപ്പെട്ടു എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ഇത് സംഭവിക്കുന്നത്.

ആധാര്‍ വീണ്ടും സജീവമാക്കാന്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?

വ്യക്തി മരണപ്പെട്ടതായി തെറ്റിദ്ധരിച്ച് ആധാര്‍ നമ്പര്‍ നിഷ്‌ക്രിയമായിട്ടുണ്ടെങ്കില്‍ ആധാര്‍ നമ്പര്‍ വീണ്ടും സജീവമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ താഴെ നല്‍കുന്നു:

അപേക്ഷ സമര്‍പ്പിക്കുക: ആധാര്‍ നമ്പര്‍ ഉടമ നിശ്ചിത അപേക്ഷാ മാതൃകയില്‍ ആധാര്‍ വീണ്ടും സജീവമാക്കുന്നതിനുള്ള അപേക്ഷ അടുത്തുള്ള റീജിയണല്‍ ഓഫീസ്/സ്റ്റേറ്റ് ഓഫീസില്‍ പോസ്റ്റ് വഴിയോ ഇ-മെയില്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കണം.

ബയോമെട്രിക് വിവരങ്ങള്‍ നല്‍കുക: അപേക്ഷ ലഭിച്ചാല്‍, ബന്ധപ്പെട്ട ഓഫീസ് അപേക്ഷ പരിശോധിക്കുകയും രണ്ടാഴ്ചയ്ക്കകം ആധാര്‍ ഉടമയെ ഒരു ആധാര്‍ കേന്ദ്രത്തിലേക്ക് വിളിച്ച് പൂര്‍ണ്ണമായ ബയോമെട്രിക് വിവരങ്ങള്‍ (മുഖം, ഐറിസ്, വിരലടയാളം) സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

അപേക്ഷയില്‍ തീരുമാനം: ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ അപേക്ഷ തീര്‍പ്പാക്കിയതിന്റെ വിവരത്തെക്കുറിച്ച് ബന്ധപ്പെട്ട ഓഫീസ് ആധാര്‍ ഉടമയെ അറിയിക്കും. എസ്എംഎസ് വഴിയും ആധാര്‍ ഉടമയെ വിവരങ്ങള്‍ അറിയിക്കും. 'myAadhaar' പോര്‍ട്ടല്‍ വഴിയും അപേക്ഷ പരിശോധിക്കാവുന്നതാണ്.

ജനന-മരണ രജിസ്ട്രാര്‍ക്ക് വിവരം നല്‍കും: ആധാര്‍ നമ്പര്‍ വീണ്ടും സജീവമാക്കിയ ശേഷം, ജനന-മരണ രജിസ്ട്രാര്‍ക്കും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും ആധാര്‍ ഉടമയ്ക്കും വിവരങ്ങള്‍ കൈമാറും.

ആധാര്‍ വീണ്ടും സജീവമാക്കാന്‍ ആവശ്യമായ വിവരങ്ങള്‍:

  • ആധാര്‍ നമ്പര്‍
  • പേര്, ലിംഗഭേദം, ജനനത്തീയതി
  • വിലാസം, ജില്ല, സംസ്ഥാനം
  • മൊബൈല്‍ നമ്പര്‍, ഇ-മെയില്‍
  • മാതാപിതാക്കളുടെ ആധാര്‍ വിവരങ്ങള്‍ (18 വയസ്സില്‍ താഴെയുള്ളവര്‍ക്ക്)
  • ഒപ്പ് അല്ലെങ്കില്‍ വിരലടയാളം, സ്ഥലം, തീയതി

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു