ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആണോ ഉപയോഗിക്കുന്നത്? എളുപ്പത്തിൽ പരിശോധിക്കാമെന്ന് യുഐഡിഎഐ

Published : May 03, 2023, 07:54 PM IST
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആണോ ഉപയോഗിക്കുന്നത്? എളുപ്പത്തിൽ പരിശോധിക്കാമെന്ന് യുഐഡിഎഐ

Synopsis

ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഏത് നമ്പർ ആണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന കൺഫ്യുഷൻ ഉണ്ടാകും.

ധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് എങ്ങനെ ഉറപ്പുവരുത്തും? ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, അവ പരിശോധിച്ചുറപ്പിക്കാൻ യുഐഡിഎഐ അനുവദിക്കുന്നു. ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഏത് നമ്പർ ആണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന കൺഫ്യുഷൻ ഉണ്ടാകും. ഇത് എളുപ്പം പരിഹരിക്കാമെന്നാണ് യുഐഡിഎഐ പറയുന്നത്. 

ALSO READ: 24 ലക്ഷത്തിന്റെ ബാഗ്; ഇഷ അംബാനിയുടെ അത്യാഡംബരമാർന്ന ഡോൾ ബാഗിന്റെ പ്രത്യേകത

ആധാറിൽ ഇമെയിൽ ഐഡിയും മൊബൈലും എങ്ങനെ വെരിഫൈ ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) 'വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ' ഫീച്ചറിന് കീഴിലോ myAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് അറിയാനും സാധിക്കും. കൂടാതെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അറിയിക്കുകയും ചെയ്യും. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെകിൽ ഇതിനകം പരിശോധിച്ചു' എന്നതുപോലുള്ള ഒരു സന്ദേശം ലഭിക്കും. 

ആധാറിൽ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരാം.

യുഐഡിഎഐ വെബ്‌സൈറ്റ് സന്ദർശിക്കുക: https://uidai.gov.in/
"ആധാർ സേവനങ്ങൾ" വിഭാഗത്തിന് കീഴിലുള്ള "ഇമെയിൽ/മൊബൈൽ നമ്പർ പരിശോധിക്കുക" എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
ആധാർ നമ്പർ നൽകുക: നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക: നിങ്ങൾ സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്ന ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
വൺ ടൈം പാസ്‌വേഡ് ലഭിക്കാനായി ഒടിപി ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.
ഒടിപി നൽകുക
ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ വിജയകരമായി പരിശോധിച്ചാൽ, അത് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും