പ്രവര്‍ത്തനമില്ലാത്ത വിമാനത്താവളങ്ങളുടെ പരിപാലന ചെലവ് പുറത്തുവിട്ട് എയര്‍പോര്‍ട്ട് അതോറിറ്റി

By Web TeamFirst Published Jul 1, 2019, 11:50 AM IST
Highlights

മുന്‍ സാമ്പത്തിക വര്‍ഷം 2.66 കോടി രൂപയാണ് ഈ വിമാനത്താവളങ്ങളുടെ പരിപാലനത്തിനായി വേണ്ടി വന്നത്. എഎഐയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തന ക്ഷമമായ 100 വിമാനത്താവളങ്ങളുണ്ട്. 

ദില്ലി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ പ്രവര്‍ത്തന രഹിതമായ വിമാനത്താവളങ്ങളുടെ പരിപാലനത്തിനായി നാല് കോടി രൂപ ചെലവാക്കേണ്ടി വന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വ്യക്തമാക്കി. രാജ്യത്തെ പ്രവര്‍ത്തന രഹിതമായ 26  വിമാനത്താവളങ്ങളുടെ പരിപാലനത്തിനായാണ് ഈ തുക എഎഐയ്ക്ക് ചെലവാക്കേണ്ടി വന്നത്. 

മുന്‍ സാമ്പത്തിക വര്‍ഷം 2.66 കോടി രൂപയാണ് ഈ വിമാനത്താവളങ്ങളുടെ പരിപാലനത്തിനായി വേണ്ടി വന്നത്. എഎഐയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തന ക്ഷമമായ 100 വിമാനത്താവളങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  വെല്ലൂര്‍ വിമാനത്താവളം പരിപാലിക്കുന്നതിന് മാത്രമായി 85 ലക്ഷം രൂപ എഎഐയ്ക്ക് ചെലവാക്കേണ്ടി വന്നിരുന്നു. 

click me!