വാക്കുപാലിക്കാതെ ആമസോണ്‍, അവശ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റം, നീക്കം രഹസ്യമായി

Published : Jul 22, 2025, 07:10 PM IST
Amazon

Synopsis

അമേരിക്കയിലെ അവരുടെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സാധനങ്ങളുടെ വില രഹസ്യമായി കൂട്ടി.

വില കുറച്ചു നിര്‍ത്തുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്ന ആമസോണ്‍, അമേരിക്കയിലെ അവരുടെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സാധനങ്ങളുടെ വില രഹസ്യമായി കൂട്ടി. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കാണ് വില വര്‍ദ്ധിച്ചത്. വാള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയ ശേഷം വില കൂട്ടിയത് അമേരിക്കയില്‍ വിവാദമായിരിക്കുകയാണ്. ഏപ്രിലില്‍, വിലകള്‍ കുറച്ച് നിലനിര്‍ത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇ-കൊമേഴ്സ് ഡാറ്റാ സ്ഥാപനമായ ട്രജെക്റ്റ് ഡാറ്റയുടെ കണക്കുകള്‍ പ്രകാരം, ആമസോണ്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ 1,200 ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെയും വില ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇതേസമയം, അവരുടെ പ്രധാന എതിരാളിയായ വാള്‍മാര്‍ട്ട് ഇതേ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകദേശം 2% വില കുറയ്ക്കുകയും ചെയ്തു. താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ നീക്കം

ജനുവരി 20 നും ജൂലൈ 1 നും ഇടയില്‍ ഏകദേശം 2,500 ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചപ്പോള്‍, ഡിയോഡ്രന്റ്, പ്രോട്ടീന്‍ ഷേക്കുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിചരണത്തിനുള്ള സാധനങ്ങള്‍ തുടങ്ങിയ വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ആമസോണ്‍ വില കൂട്ടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങള്‍ പല കമ്പനികള്‍ക്കും കൂടുതല്‍ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ട്. ഈ ഭാരം പല കമ്പനികളും സാധനങ്ങളുടെ വില കൂട്ടി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ അമേരിക്കയിലെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. 'മെയ്ഡ് ഇന്‍ യു.എസ്.എ' എന്ന് രേഖപ്പെടുത്തിയ, രാജ്യത്ത് തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് പോലും വില കൂടിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്കും, ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് കൂട്ടിച്ചേര്‍ത്ത സാധനങ്ങള്‍ക്കും ഇതിലും വലിയ വിലക്കയറ്റം ഉണ്ടായി.

ആമസോണിന്റെ വിശദീകരണം തള്ളി വിദഗ്ദ്ധര്‍

വാള്‍ സ്ട്രീറ്റ് ജേണല്‍ കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ മൊത്തത്തിലുള്ള വിലകളെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് ആമസോണിന്റെ വാദം. എന്നാല്‍, ആമസോണില്‍ വില വര്‍ദ്ധിച്ച ചില ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദകര്‍ തങ്ങള്‍ വില കൂട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി. ആമസോണിലെ 'എവരിഡേ എസന്‍ഷ്യല്‍സ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് വില കൂട്ടിയ മിക്ക ഉള്‍പ്പന്നങ്ങളും. [5:03 PM, 7/21/2025] +91 8075 219 897: വായ്പാതുക ഇനി യു.പി.ഐ വഴി ; എഫ്.ഡി, സ്വര്‍ണം, ഓഹരി, വസ്തു എന്നിവയുടെ ഈടിലുള്ള വായ്പകള്‍ നേരിട്ട് ഉപയോഗിക്കാം

യു.പി.ഐ വഴിയുള്ള പണമിടപാടുകളില്‍ അടുത്ത മാസം മുതല്‍ വലിയൊരു മാറ്റത്തിന് കളമൊരുങ്ങുന്നു. ഇതുവഴി, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ - അതായത് സ്ഥിര നിക്ഷേപങ്ങള്‍ (എഫ്.ഡി), ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണം എന്നിവയുടെ ഈടില്‍ ലഭിക്കുന്ന വായ്പകള്‍ - നേരിട്ട് യു.പി.ഐ വഴി ഉപയോഗിക്കാന്‍ സാധിക്കും. ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ എഫ്.ഡി.യുടെയോ, ഓഹരിയുടെയോ, സ്വര്‍ണത്തിന്റെയോ, വസ്തുവിന്റെയോ ഈടിലുള്ള വായ്പാ അക്കൗണ്ടുകള്‍, അല്ലെങ്കില്‍ വ്യക്തിഗത, ബിസിനസ് ലോണ്‍ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവ പേടിഎം, ഫോണ്‍പേ പോലുള്ള യു.പി.ഐ ആപ്പുകളുമായി ബന്ധിപ്പിച്ച് സുഗമമായി പണം കൈമാറാന്‍ സാധിക്കും.

എന്‍.പി.സി.ഐയുടെ സര്‍ക്കുലര്‍ പ്രകാരം, എല്ലാ യു.പി.ഐ അംഗ ബാങ്കുകളും, പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരും (പി.എസ്.പി), ക്രെഡിറ്റ് ലൈന്‍ നല്‍കുന്ന സ്ഥാപനങ്ങളും, തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാരും ഓഗസ്റ്റ് 31, 2025-ന് മുന്‍പ് ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടപാടുകളില്‍ വന്‍ മാറ്റങ്ങള്‍

നേരത്തെ, യു.പി.ഐ വഴി മുന്‍കൂട്ടി അംഗീകരിച്ച ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് കടകളിലെ പേയ്മെന്റുകള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനും, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കും ചെറിയ വ്യാപാരികള്‍ക്കുള്ള പേയ്മെന്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

ഒരു ഉദാഹരണം:

നിങ്ങളുടെ കട വലുതാക്കാന്‍ 2 ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിട്ടുണ്ടെന്ന് കരുതുക. ഇപ്പോള്‍ ഒരു കരാറുകാരന് 2 ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിന്ന് നല്‍കണം. നിലവില്‍ ഈ ലോണ്‍ അക്കൗണ്ട് യു.പി.ഐയുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം നല്‍കേണ്ടി വരും. എന്നാല്‍, ഓഗസ്റ്റ് മുതല്‍ ഈ ബിസിനസ് ലോണ്‍ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യു.പി.ഐ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും.

എന്താണ് യു.പി.ഐയിലെ ക്രെഡിറ്റ് ലൈന്‍?

.ഒരു ക്രെഡിറ്റ് ലൈന്‍ എന്നത് അടിസ്ഥാനപരമായി ഏതൊരു ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ നിങ്ങള്‍ക്ക് കടമെടുക്കാന്‍ കഴിയുന്ന ഒരു നിശ്ചിത തുകയാണ്. നിങ്ങളുടെ വരുമാനത്തെയും കടം തിരിച്ചടയ്ക്കാനുള്ള ശേഷിയെയും ആശ്രയിച്ചായിരിക്കും ഈ തുക തീരുമാനിക്കുന്നത്. നേരത്തെ, നിങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളിലെയും റുപേ ക്രെഡിറ്റ് കാര്‍ഡുകളിലെയും പണം മാത്രമേ യു.പി.ഐ വഴി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഓഗസ്റ്റ് 31 മുതല്‍, യു.പി.ഐയുമായി ബന്ധിപ്പിക്കാനും ചെലവഴിക്കാനും കഴിയുന്ന 10 അധിക ക്രെഡിറ്റ് ലൈന്‍ വിഭാഗങ്ങളെ എന്‍.പി.സി.ഐ അവതരിപ്പിച്ചു. ഇവ താഴെ പറയുന്നവയാണ്:

എഫ്.ഡി.യുടെ ഈടിലുള്ള വായ്പ

ബോണ്ട്/ഓഹരികളുടെ ഈടിലുള്ള വായ്പ

വസ്തുവിന്റെ ഈടിലുള്ള വായ്പ

സ്വര്‍ണത്തിന്റെ ഈടിലുള്ള വായ്പ

വ്യക്തിഗത വായ്പ

ബിസിനസ് വായ്പ

അണ്‍സെക്യൂര്‍ഡ് ക്രെഡിറ്റ് (ഈടില്ലാത്ത വായ്പ)

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി