
ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഓടിച്ച സ്ത്രീ ആരാണ്? കൂടുതൽ സംശയിക്കേണ്ട. ഇന്ത്യയിലെ ഏറ്റ്വും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി തന്നെ. ഓഡി എ9 ചാമിലിയൻ ആണ് നിത അംബാനിയുടെ കാർ. അൾട്രാ-പ്രീമിയം ലക്ഷ്വറി കാറാണ് ഇത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും അപൂർവമായ മോഡലുകളിൽ ഒന്നാണ് ഓഡി എ9 ചാമിലിയൻ. അതായത്, ലോകത്തിൽ തന്നെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിക്കപ്പെട്ട കാറാണ് ഇതെന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ അതിന്റെ പ്രത്യേകത. സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമായാണ് വാഹന പ്രേമികൾ ഓഡി എ9 ചാമിലിയനെ കണക്കാക്കുന്നത്. ഓഡി എ9 ചാമിലിയോൺ ഒരു സാധാരണ കാറല്ല, ഒരു ബട്ടൺ അമർത്തുന്നതിലൂടെ കാറിന്റഎ നിറം ഉൾപ്പടെ മാറ്റാൻ സാധിക്കും.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും സ്ഥാപകയുമായ നിത അംബാനി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ മേധാവി കൂടിയാണ്. നിത അംബാനിയുടെ ആഡംബര കാർ ശേഖരത്തിലുള്ളവ ഇവയാണ്.
1. റോൾസ് റോയ്‌സ് ഫാന്റം VIII EWB
2. മെഴ്‌സിഡസ്-മേബാക്ക് എസ്600 ഗാർഡ്
3. ഫെരാരി 812 സൂപ്പർഫാസ്റ്റ്
4. ബെന്റ്ലി കോണ്ടിനെന്റൽ ഫ്ലൈയിംഗ് സ്പർ
5. റോൾസ് റോയ്‌സ് കള്ളിനൻ
6. ബിഎംഡബ്ല്യൂ 7 സീരീസ് 760 സെക്യൂരിറ്റി (2004 മോഡൽ)
മുകേഷ് അംബാനിയുടെ ആഢംബര കാർ ശേഖരം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായ ഓഡി എ9 ചാമിലിയൻ സ്വന്തമാക്കിയിരിക്കുന്നത്. നിത അംബാനി മാത്രമാണ്. ഇന്ത്യയിൽ ഇതിന്റെ വില 100 കോടിയോളം വരും