
ദില്ലി: പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് പിഴ ശിക്ഷ. 30 ലക്ഷം രൂപയാണ് എയർ ഇന്ത്യക്ക് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് തന്റെ സുഹൃത്തിനെ കോക്‌പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിലാണ് നടപടി. ഇത് വൻ വിവാദമായ സാഹചര്യത്തിൽ ഡിജിസിഎ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ നേരത്തെ ഡിജിസിഎ എയർ ഇന്ത്യയുടെ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.