എയർ ഇന്ത്യയുടെ വമ്പൻ ഓഫർ ഇന്നവസാനിക്കും; ബുക്ക് ചെയ്യണ്ടത് എങ്ങനെ

Published : Oct 05, 2023, 07:14 PM IST
എയർ ഇന്ത്യയുടെ വമ്പൻ ഓഫർ ഇന്നവസാനിക്കും; ബുക്ക് ചെയ്യണ്ടത് എങ്ങനെ

Synopsis

എയർ ഇന്ത്യയുടെ 'ഫ്ലൈ എയർ ഇന്ത്യ സെയിൽ' ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ്   

യർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര യാത്രക്കാർക്കായി അവതരിപ്പിച്ച പ്രത്യേക ഓഫർ ഇന്ന് അവസാനിക്കും. ഓഫർ പ്രകാരം, എയർ ഇന്ത്യയുടെ 'ഫ്ലൈ എയർ ഇന്ത്യ സെയിൽ' വഴി ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ് ലഭിക്കും. 

എല്ലാ ഇന്ത്യ-യുഎസ് റൂട്ടുകളിലും ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും ആകർഷകമായ നിരക്കുകളാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച സെയിൽ ഒക്ടോബർ 5 വരെ മാത്രമേ ലഭ്യമാകുകയുള്ളു. ഒക്ടോബർ 1 നും ഡിസംബർ 15 നും ഇടയിലുള്ള യാത്രയ്ക്കായാണ് ബുക്ക് ചെയ്യാൻ സാധിക്കുക. 

ALSO READ: ലോകകപ്പിൽ കോടീശ്വരന്മാരാകുന്നത് ആരൊക്കെ?

ഇക്കണോമി ക്ലാസ് നിരക്കുകൾ വൺവേയ്ക്ക് 42,999 മുതലും മടക്കയാത്ര നിരക്കുകൾ 52,999 മുതലുമാണ്. അതായത് രണ്ടുംകൂടി 95998  രൂപ മാത്രം. ഇതുകൂടാതെ, ഓൾ പ്രീമിയം ഇക്കോണമി നിരക്കുകൾ വൺവേയ്ക്ക് 79,999 മുതലും മടക്കയാത്ര നിരക്കുകൾ  1,09,999 മുതലും ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് എന്നിങ്ങനെ വിവിധ ഫ്ലൈറ്റുകൾ എയർ ഇന്ത്യയ്ക്കുണ്ട്.ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്ക്, നെവാർക്ക് (ന്യൂജേഴ്‌സി), വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നീ അഞ്ച് അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 47 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു.

ALSO READ: 'കണ്ണഞ്ചുന്നൊരു മൊഞ്ച്'; വന്ദേഭാരത് സ്ലീപ്പറായപ്പോൾ ചെലവായത് എത്ര

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് (www.airindia.com), ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ബുക്കിംഗ് തുറന്നിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും