ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കം. ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാരുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോടിപതികളാകും.

ണംവാരിക്കളി എന്നാണ് പൊതുവേ ക്രിക്കറ്റ് അറിയപ്പെടുന്നത്. ഏത് വഴി പോയാലും പണമൊഴുകുന്ന കായിക മാമാങ്കം. ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാരുമെല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോടിപതികളാകും. അങ്ങനെയുള്ള ക്രിക്കറ്റിന്‍റെ ലോകകപ്പ് മല്‍സരം ഇന്ത്യയില്‍ വച്ച് നടക്കുമ്പോള്‍ പണപ്പെട്ടികളില്‍ എത്ര കോടികള്‍ വീഴും? ഏതാണ്ട് 20,000 കോടി രൂപ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താന്‍ ക്രിക്കറ്റ് ലോകകപ്പ് സഹായിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ വിദഗ്ധര്‍ പറയുന്നു.

ALSO READ: 'കണ്ണഞ്ചുന്നൊരു മൊഞ്ച്'; വന്ദേഭാരത് സ്ലീപ്പറായപ്പോൾ ചെലവായത് എത്ര

ധാരാളം ക്രിക്കറ്റ് ആരാധകര്‍ ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്ന് എത്തുന്നതിനാല്‍ ഗതാഗത, ഹോസ്പിറ്റാലിറ്റി മേഖലയായിരിക്കും ലോകകപ്പിന്‍റെ പ്രധാന ഗുണഭോക്താക്കള്‍. രാജ്യത്തെ 10 നഗരങ്ങളിലായാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് മല്‍സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഉല്‍സവ സീസണിലാണ് കായികമാമാങ്കം നടക്കുന്നത് എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ഏതാണ് 552 ദശലക്ഷം പേരാണ് ലോകകപ്പ് മല്‍സരങ്ങള്‍ ടെലിവിഷനിലൂടെ കാണുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി സംപ്രേഷണാവകാശം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ മാത്രം ഏതാണ്ട് 10,500 കോടി രൂപ മുതല്‍ 12,000 കോടി രൂപ വരെ മൂല്യം വരുന്നതാണ്.സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ആണ് മല്സരം സംപ്രേഷണം ചെയ്യുന്നത്.

മല്‍സരങ്ങള്‍ നടക്കുന്ന പട്ടണങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിരക്കുകള്‍ നേരത്തെത്തന്നെ എയര്‍ലൈന്‍ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഹോട്ടല്‍ റൂമുകളിലും നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ദില്ലി, മുംബൈ, ചെന്നൈ,അഹമ്മദാബാദ്,കൊല്‍ക്കത്ത, പൂനെ,ബെംഗളൂരു, ധര്‍മശാല, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി

വലിയ സമ്മാന തുകയാണ് ഐസിസി കരുതി വച്ചിരിക്കുന്നത്. 83 കോടി രൂപയാണ് മൊത്തം സമ്മാന തുക. ഇതില്‍ വിജയികള്‍ക്ക് ലഭിക്കുക 33 കോടിയും റണ്ണറപ്പിന് കിട്ടുക 16 കോടിയുമാണ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് ആറര കോടി വീതവും ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം