നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് ഇനി സൂപ്പറാകും

Published : Nov 23, 2022, 02:38 PM IST
നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് ഇനി സൂപ്പറാകും

Synopsis

 അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ കളത്തിലിറങ്ങും   

ദില്ലി: അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും. 

പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റ പണികൾ നടത്തി തിരികെ സർവീസ് ആരംഭിക്കും. 

മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ  B777-200LR വിമാനം ഉപയോഗിക്കും.  ഫെബ്രുവരി 14 മുതൽ ഈ സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്പത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനം കൂടി എത്തുന്നതോടെ എയർ ഇന്ത്യയുടെ ഇന്ത്യ-യുഎസ് സർവീസ് ആഴ്ചയിൽ 47  എണ്ണമായി ഉയരും. 

ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് എയർലൈനുകൾ  യുണൈറ്റഡ് റൂട്ടിൽ നിന്ന് പിൻമാറിയതിന് ശേഷം മുംബൈയിൽ നിന്ന് ന്യൂയോർക്ക്-നെവാർക്ക് വിമാനത്താവളങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് സർവീസ് വാഗ്ദാനം ചെയ്യുന്ന ഏക കാരിയർ എയർ ഇന്ത്യയായിരിക്കും. അതുപോലെ, അടുത്ത മാസം ആരംഭിക്കുന്ന സർവീസോടെ മുംബൈയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന ഏക കാരിയർ ആയിരിക്കും എയർ ഇന്ത്യ. അടുത്ത പാദം മുതൽ മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും പാരീസിലേക്കും എയർ ഇന്ത്യയുടെ സർവീസുകൾ ഉണ്ടാകും. 

മുംബൈയ്ക്കും സാൻ ഫ്രാൻസിസ്കോയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ യാത്രാ കേന്ദ്രങ്ങൾ ദുബായ്, ഹോങ്കോംഗ്, ബീജിംഗ് എന്നിവയാണ്. ഇന്ത്യയുടെ ആഗോള ശൃംഖലയെ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വിപുലീകരണത്തെക്കുറിച്ച് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ