Latest Videos

5 കിലോ കൂടി വെട്ടി എയർ ഇന്ത്യ, യാത്രക്കാരേ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണേ, ബാഗേജ് നയം പരിഷ്കരിച്ച് കമ്പനി

By Web TeamFirst Published May 5, 2024, 7:37 AM IST
Highlights

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. വിവിധ വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഒരേ രീതിയിലുള്ള സൗകര്യങ്ങള്‍ എന്ന സമീപനമല്ല വേണ്ടതെന്നാണ് ടാറ്റയുടെ നയം

ദില്ലി: ബാഗേജ് നയം വീണ്ടും പരിഷ്കരിച്ച് എയർ ഇന്ത്യ. ആഭ്യന്തര യാത്രയില്‍ ഇക്കോണമി ക്ലാസിലെ യാത്രയ്ക്ക് സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ചു. നേരത്തെ 25 കിലോ ആയിരുന്ന ഭാരപരിധി കഴിഞ്ഞ വർഷം 20 ആക്കി കുറച്ചിരുന്നു. മേയ് രണ്ടുമുതൽ ഇത് നിലവിൽ വന്നു. അധികം ബഗേജുകൾ​ കൊണ്ടുപോകാൻ ഇനി കൂടുതൽ പണം നല്‍കേണ്ടി വരും.

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. വിവിധ വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഒരേ രീതിയിലുള്ള സൗകര്യങ്ങള്‍ എന്ന സമീപനമല്ല വേണ്ടതെന്നാണ് ടാറ്റയുടെ നയം. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിർണയ മാതൃക നടപ്പാക്കിയിരുന്നു.

കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്ലക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി യാത്രക്കാരെ തിരിച്ചുകൊണ്ടാണ് എയർ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ട് വന്നത്. കംഫർട്ട് വിഭാഗത്തിന് ബാഗേജ് നേരത്തെ 20 കിലോഗ്രാമും കംഫർട്ട് പ്ലസ് വിഭാഗത്തിന് 25 കിലോഗ്രാമുമായിരുന്നു. ഇതാണ് ആദ്യം 20 ആയും ഇപ്പോള്‍ 15 കിലോ ആയും കുറച്ചിട്ടുള്ളത്. ഫ്ലക്സ് വിഭാഗത്തിന് 25 കിലോ സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കും. . ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസില്‍ 25 മുതല്‍ 35 കിലോ വരെയാണ് അനുവദിച്ചിട്ടുള്ളത്.

വീര്‍ത്ത വയറുമായെത്തിയ യുവതി; 36 സെ.മീ നീളം, 33 സെ.മീ വീതിയുമുള്ള രക്തയോട്ടം കൂടുതലുള്ള മുഴ, നീക്കം ചെയ്തു

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

click me!