5.5 കോടി രൂപ പാർക്കിങ് ഫീസ്, കൂടുതലല്ലേ എന്ന് ജനം, അമ്പരന്ന് വിമാന കമ്പനി

By Web TeamFirst Published Oct 4, 2021, 7:46 AM IST
Highlights

സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 (SpiceJet Boeing B-737 MAX 8) വിമാനത്തിനാണ് ഭീമമായ പാർക്കിങ് ബിൽ കിട്ടിയത്

പാ‍ർക്കിങ് ചാർജ് (parking charge) 5.5 കോടി രൂപ എന്ന് കേട്ടാൽ ആരായാലും അമ്പരന്നുപോകും. ഉയർന്ന വില കൊണ്ട് ദുഷ്കീ‍ർത്തി നേടിയ വിമാനത്താവളങ്ങളുടെ (airports) മുൻകാല കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഇതെന്ന് കരുതിയാൽ തെറ്റി. 2019 മാർച്ച് മാസം കൊൽക്കത്ത വിമാനത്താവളത്തിൽ (Kolkata Airport) നി‍ർത്തിയിട്ട സ്പൈസ്ജെറ്റ് വിമാനത്തിന് (Spicejet aircraft) വിമാനത്താവള അധികൃതർ നൽകിയ ബില്ലാണിത്.

സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 (SpiceJet Boeing B-737 MAX 8) വിമാനത്തിനാണ് ഭീമമായ പാർക്കിങ് ബിൽ കിട്ടിയത്. എന്നാൽ കഴിഞ്ഞ 30 മാസത്തെ പാർക്കിങിന്റെ തുകയാണ് ഇതെന്നത് മറ്റൊരു വസ്തുത. നാളെ വീണ്ടും സർവീസ് നടത്താനിരിക്കെ വിമാനക്കമ്പനി ഈ പാർക്കിങ് തുക അടച്ചേ തീരൂ.

പണം അടയ്ക്കാതെ വിമാനത്തിന് വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ കഴിയില്ല. 2018 നവംബ‍ർ രണ്ടിനാണ് വിമാനം സ്പൈസ്ജെറ്റ് കമ്പനി ലീസിനെടുത്തത്. എന്നാൽ നാല് മാസം കഴിഞ്ഞപ്പോഴേക്കും വിമാനത്തിന്റെ അന്താരാഷ്ട്ര സ‍ർവീസുകളെല്ലാം നിർത്തി. വിമാനത്തിനകത്തെ കംപ്യൂട്ട‍ർ കണക്ഷനിൽ വന്ന തകരാറിനെ തുട‍ർന്ന് രണ്ട് തവണ അപകടം സംഭവിച്ചതായിരുന്നു കാരണം. ഇത്തരത്തിൽ 13 വിമാനങ്ങളാണ് സ്പൈസ്ജെറ്റ് സ‍ർവീസ് നി‍ർത്തിയത്.

click me!