വിമാനയാത്ര ചെയ്യുന്നവരാണോ? എത്ര പണം വരെ കൊണ്ടുപോകാം; ഈ എയർപോർട്ട് നിയമങ്ങൾ അറിഞ്ഞിരിക്കണം

Published : Dec 10, 2024, 06:27 PM IST
വിമാനയാത്ര ചെയ്യുന്നവരാണോ? എത്ര പണം വരെ കൊണ്ടുപോകാം; ഈ എയർപോർട്ട് നിയമങ്ങൾ അറിഞ്ഞിരിക്കണം

Synopsis

ഫ്ലൈറ്റ് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ എത്ര രൂപ വരെ നിങ്ങൾക്ക് കയ്യിൽ കരുതാം എന്ന് അറിഞ്ഞിരിക്കണം. 

വിമാനയാത്ര താരതമ്യേന ചെലവേറിയത് ആണെങ്കിലും ഇപ്പോൾ സമയലാഭവറും കൂടുതൽ സൗകര്യപ്രദമായതും കാരണം സമീപകാലത്ത്   വിമാന യാത്രികരുടെ എണ്ണം കൂടുകയാണ്. ഇങ്ങനെ ഫ്ലൈറ്റ് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ എത്ര രൂപ വരെ നിങ്ങൾക്ക് കയ്യിൽ കരുതാം എന്ന് അറിഞ്ഞിരിക്കണം. 

ആഭ്യന്തര യാത്രയോ അന്തർദേശീയ യാത്രയോ നടത്തുകയാണെങ്കിലും വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ഉണ്ടാകും. ആ  സമയങ്ങളിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പണം കൊണ്ടുപോകുന്ന പരിധികൾ അറിയേണ്ടത് അത്യാവശ്യമാണ്. 

ആഭ്യന്തര വിമാന യാത്രകളിൽ പണം കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ

ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുകയാണെങ്കിൽ  2 ലക്ഷം രൂപ വരെ പണമായി കൊണ്ടുപോകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നു. ഇതിൽ കൂടുതൽ തുക കൈവശം വയ്ക്കുകയാണെങ്കിൽ അധികൃതരുടെ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. വലിയ തുകകൾ കൈവശം വയ്ക്കുകയാണെങ്കിൽ കൃത്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കുക.

അന്താരാഷ്ട്ര വിമാന യാത്രകളിൽ പണം കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ

നേപ്പാൾ, ഭൂട്ടാൻ ഒഴികെ മറ്റേത് സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും നിങ്ങൾക്ക് 3000 ഡോളർ വരെ വിദേശ കറൻസി കൊണ്ടുപോകാം. ഇതിൽ കൂടുതൽ കൊണ്ടുപോകണമെങ്കിൽ അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾക്കനുസൃതമായി നിങ്ങൾ യാത്രാ ചെക്കുകളോ സ്റ്റോർ മൂല്യ കാർഡുകളോ ഉപയോഗിക്കണം.

വിമാനയാത്ര നടത്തുന്നവർ ശ്രദ്ധിക്കേണ്ട മട്ട്ടൊരു പ്രധാന കാര്യം, എത്ര ഭാരമുള്ള ലഗേജ് കൊണ്ടുപോകാമെന്നുള്ളതാണ്. ഹാൻഡ് ബാഗിന്റെ അനുവദനീയമായ ഭാരം  7 മുതൽ 14 കിലോഗ്രാം വരെയാണ്. ചെക്ക്-ഇൻ ബാഗേജ് ഭാരം 20 മുതൽ 30 കിലോഗ്രാം വരെയാണ്. യാത്ര ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ എയർലൈനിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ എപ്പോഴും ലഗേജ് ഭാര പരിധി എത്രയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. 
 

 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും