ദീപാവലിക്ക് മുൻപ് റീചാർജ് ചെയ്യൂ; നിരക്ക് വർധിപ്പിക്കാൻ എയർടെലും ജിയോയും വിഐയും

By Web TeamFirst Published May 25, 2022, 3:46 PM IST
Highlights

ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ 10  മുതൽ 12 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് സാധ്യത

ദീപാവലിയോടെ (Diwali) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ (Prepaid plan) വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ (Telecom company). ഭാരതി എയർടെൽ (Airtel), റിലയൻസ് ജിയോ (Jio), വോഡഫോൺ ഐഡിയ (VI) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്. പ്രീപെയ്ഡ് താരിഫുകൾ 10  മുതൽ 12 ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത.  2021 നവംബറിൽ ആയിരുന്നു ഈ മൂന്ന്  ടെലികോം കമ്പനികളും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. 

Read Also : എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി തീരുവ കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണകള്‍ക്ക് വില കുറയും

എയർടെൽ (Airtel prepaid plan) 200 രൂപയും ജിയോ (Jio prepaid plan) 185 രൂപയും വോഡഫോൺ ഐഡിയ (VI prepaid plan) 135 രൂപയും വീതം പ്രീപെയ്ഡ് പ്ലാനുകൾക്ക് വർധിപ്പിക്കാനാണ് സാധ്യത. ലാഭം ഉയർത്താനുള്ള വഴികൾ തേടുന്നതിനൊപ്പം വരിക്കാരെ നിലനിർത്താനുള്ള മാർഗങ്ങൾ കൂടി സ്വകാര്യ ടെലികോം കമ്പനികൾ അന്വേഷിക്കേണ്ടി വരും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കാരണം 2021 ലെ നിരക്ക് വർധനവിന് ശേഷം വരിക്കാരുടെ വലിയ കൊഴിഞ്ഞുപോക്കാണ് വിവിധ ടെലികോം കമ്പനികൾ നേരിട്ടത്. ഇത് തുടരാതിരിക്കാൻ ഈ ടെലികോം കമ്പനികൾ പുതിയ മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരും. ഒപ്പം പുതിയ വരിക്കാരെ ആകർഷിക്കാനുള്ള പുത്തൻ വഴികളും തേടേണ്ടതായി വരും. 

Read Also : Sugar export : ആദ്യം ഗോതമ്പ്, ഇപ്പോൾ പഞ്ചസാര: കയറ്റുമതി നിയന്ത്രണവുമായി കേന്ദ്രം

2021 ൽ എയർടെൽ, ജിയോ, വിഐ എന്നിവ 20 മുതൽ 25 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.  എയർടെല്ലും വോഡഫോൺ ഐഡിയയും ആദ്യം നിരക്ക് വർധിപ്പിക്കും എന്ന പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ ജിയോയും നിരക്ക് വർധിപ്പിക്കുകയാണ് ഉണ്ടായത്. അതോടെ  79 രൂപയുണ്ടായിരുന്ന ജനപ്രിയ ലോ-ടയർ പ്ലാനുകളുടെ നിരക്ക് 99 രൂപയായി ഉയർന്നു. ഇതേ രീതിയിലുള്ള മാറ്റങ്ങൾ എല്ലാ തുകയിലും പ്രതിഫലിച്ചു. വിഐയുടെ  3 ജിബി, 12 ജിബി, 50 ജിബി എന്നിവയ്ക്ക് യഥാക്രമം 48 രൂപ, 98 രൂപ, 251 രൂപ എന്നിങ്ങനെയായിരുന്നു മുൻപത്തെ വില. എന്നാൽ വില കൂട്ടിയ ശേഷം  58 രൂപ, 118 രൂപ, 301 രൂപ എന്നിങ്ങനെയായി ഇവ ഉയർന്നു. 

Read Also : വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ


 

click me!