Asianet News MalayalamAsianet News Malayalam

എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി തീരുവ കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണകള്‍ക്ക് വില കുറയും

സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവി കുറച്ചേക്കും
 

India considers tax cut on Soybean and Sunflower oil to cool prices
Author
Trivandrum, First Published May 25, 2022, 11:52 AM IST

ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി തീരുവ (Import levy) കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ (soybean oil), സൂര്യകാന്തി എണ്ണ (sunflower oil) എന്നിവയുടെ ഇറക്കുമതി നികുതിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക നികുതി  സർക്കാർ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ  സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സർക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്.   

റഷ്യ ഉക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാൽ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. പാമോയിൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്താനുള്ള കാരണമായി. 

Read Also : Gold price today : ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില ; വർധനവ് തുടർച്ചയായ മൂന്നാം ദിവസം

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയിലെ മൊത്തവിലപ്പെരുപ്പം  ഏപ്രിലിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചുയർന്നത്. ഇന്ധന വിലയും ഭക്ഷ്യ വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പിറകെ പഞ്ചസാരയുടെ കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.

ആദ്യം ഗോതമ്പ്, ഇപ്പോൾ പഞ്ചസാര: കയറ്റുമതി നിയന്ത്രണവുമായി കേന്ദ്രം

ഗോതമ്പ് കയറ്റുമതി (Wheat export ban) നിരോധിച്ചതിന് പിറകെ പഞ്ചസാര കയറ്റുമതി (Sugar export) നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ ആണ് സർക്കാർ കയറ്റുമതി കുറയ്ക്കുന്നത്. 

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും
 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാൽ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

പുതിയ സാമ്പത്തിക വർഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2017-18  സീസണിനെ അപേക്ഷിച്ച് 2021- 22 കാലയളവിൽ 15 മടങ്ങ് അധികം പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ  ഏകദേശം 70 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 

Read Also : പുതിയ ചരക്ക് ഇടനാഴികൾ വേണ്ട; പഴയത് വിപുലീകരിക്കുമെന്ന് റെയിൽവേ
 

Follow Us:
Download App:
  • android
  • ios