Asianet News MalayalamAsianet News Malayalam

വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ

ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Airtel prepaid plans to get another price hike this year, CEO confirms
Author
New Delhi, First Published May 23, 2022, 4:31 AM IST

ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ (Airtel). കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു.

ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'ഈ വർഷം നിരക്ക് വർധനവുണ്ടാകും. ഇപ്പോഴും താരിഫ് വളരെ കുറവാണ്. എആർപിയു 200 രൂപയിലേക്ക് എത്തിക്കാനാണ് ശ്രമം,' - ഗോപാൽ വിത്തൽ പ്രതികരിച്ചു. ഇതോടെ സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് ബാധ്യത ഉയരും. 

കഴിഞ്ഞ വർഷവും എയർടെലും വൊഡഫോൺ ഐഡിയയും ജിയോയും താരിഫുകൾ ഉയർത്തിയിരുന്നു. 2021 നവംബറിൽ 18 മുതൽ 25 ശതമാനം വരെയാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. ജിയോ കഴിഞ്ഞ വർഷം 20 ശതമാനം താരിഫ് നിരക്ക് വർധിപ്പിച്ചിരുന്നു. അതേസമയം ജിയോ ഇതുവരെ താരിഫ് നിരക്ക് വർധനയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios