മദ്യം കുടിപ്പിച്ചു, പീഡിപ്പിച്ചു; ജീവനക്കാരിയുടെ പരാതിയിൽ അലിബാബ മാനേജറുടെ പണി പോയി

Published : Aug 10, 2021, 11:39 AM ISTUpdated : Aug 10, 2021, 11:45 AM IST
മദ്യം കുടിപ്പിച്ചു, പീഡിപ്പിച്ചു; ജീവനക്കാരിയുടെ പരാതിയിൽ അലിബാബ മാനേജറുടെ പണി പോയി

Synopsis

അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ൽ യൂണിറ്റിലെ മാനേജരെയാണ് പിരിച്ചുവിട്ടത്.

ഷാങ്ഹായ്: ബിസിനസ് ട്രിപ്പിനിടെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള പരാതിയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നായ അലിബാബ നടപടിയെടുത്തു. കുറ്റാരോപിതനായ മാനേജറെ ജോലിയിൽ നിന്ന് പുറത്താക്കിയതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡാനിയൽ ഴാങ് പറഞ്ഞു.

അലിബാബയുടെ ഷാങ്ഹായ് സിറ്റി റീടെയ്ൽ യൂണിറ്റിലെ മാനേജരെയാണ് പിരിച്ചുവിട്ടത്. ഇദ്ദേഹത്തെ ഇനി ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി വിശദീകരണത്തിന് പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ മറുപടി.

ഇത്തരം കുറ്റകൃത്യങ്ങൾ കമ്പനി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് കമ്പനി പറഞ്ഞു. ബിസിനസ് യാത്രക്കിടെ തന്റെ മേലധികാരിയും കമ്പനിയുടെ ക്ലയന്റും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ 11 പേജുള്ള പരാതിയിലെ ഉള്ളടക്കം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ