കൈക്കൂലി കേസിൽ അകത്തായ സാംസങ് തലവന് പരോൾ

By Web TeamFirst Published Aug 10, 2021, 12:38 AM IST
Highlights

കൈക്കൂലി കേസിൽ അകത്തായ സാംസങ് തലവന് പരോൾ. തിങ്കളാഴ്ച ദക്ഷിണ കൊറിയയിലെ നീതിന്യായ വിഭാഗം തലവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിയോൾ: കൈക്കൂലി കേസിൽ അകത്തായ സാംസങ് തലവന് പരോൾ. തിങ്കളാഴ്ച ദക്ഷിണ കൊറിയയിലെ നീതിന്യായ വിഭാഗം തലവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവിൽ ലോകത്തെ അതിസമ്പന്നരിൽ 188ാം സ്ഥാനത്താണ് ലീ ജേ യാങ്. 12.4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 

രണ്ടര വർഷത്തെ കഠിന തടവാണ് ഇദ്ദേഹത്തിന് കൈക്കൂലി കേസിൽ ശിക്ഷ ലഭിച്ചത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻ-ഹേയ്ക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായ വിവാദമായിരുന്നു ഇത്. സമീപ കാലത്ത് രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരും സാംസങ് തലവന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ സമ്പദ് വ്യവസ്ഥയ്ക്ക് കൊവിഡ് കാലത്തേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിലവിൽ സമ്പത്തിൽ ലോകത്തെ 12ാമത്തെ രാജ്യമാണ് ദക്ഷിണ കൊറിയ.

സാംസങിലെ തീരുമാനങ്ങൾ തലവന് പരോൾ ലഭിക്കുന്നതോടെ വേഗത്തിലെടുക്കാനാവും. ദക്ഷിണ കൊറിയയിൽ വൻകിട ബിസിനസുകാരെ കൈക്കൂലി കേസിൽ അകത്തിടുന്ന ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. ഇതിനും മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!