എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

Published : Dec 23, 2022, 05:53 PM IST
എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈൻ ബിസിനസ്സിന്റെ തലപ്പത്തേക്ക് അലോക് സിംഗ്

Synopsis

ടാറ്റ ഗ്രൂപ്പിന്റെ  ചെലവ് കുറഞ്ഞ വിമാനക്കമ്പനിയുടെ നേതൃത്വ സ്ഥാനത്തേക്ക് പുതിയ നിയമനം. എയർ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ച അലോക് സിംഗ് ചില്ലറക്കാരനല്ല   

ദില്ലി:  എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സിഇഒ ആയി 2023 ജനുവരി 1 മുതൽ അലോക് സിംഗ് ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിന്റെ  ചെലവ് കുറഞ്ഞ വിമാനക്കമ്പനിയുടെ നേതൃത്വ സ്ഥാനത്തേക്ക് അലോക് എത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ എയർ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും ഉന്നത സ്ഥാനങ്ങളിൽ അലോക് പ്രവർത്തിച്ചിട്ടുണ്ട്. എയർഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും സംയോജിപ്പിച്ചാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നിർമ്മിക്കുന്നത്.

എയർഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുള്ള ലയനം പൂർത്തിയാകുന്നതുവരെ നിലവിലുള്ള സംവിധാനത്തിൽ പ്രവർത്തിക്കും. ശേഷം പുതിയ ഒപ്രവർത്തങ്ങളും പദ്ധതികളും ആവിഷ്കരിക്കുമെന്ന്  എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറും കാംബെൽ വിൽസൺ പറഞ്ഞു. നിലവിലെ എയർഏഷ്യ ഇന്ത്യ സിഇഒ സുനിൽ ഭാസ്കരൻ ഒരു പുതിയ സംരംഭത്തിന്റെ നേതൃത്വം ഏറ്റെടുക്കും

ഈ വർഷം ജനുവരിയിൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം എയർലൈൻ ബിസിനസ് ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. ബജറ്റ് കാരിയറായ എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തന അവലോകന പ്രക്രിയ നടക്കുന്നുണ്ടെന്നും 2023 അവസാനത്തോടെ ലയനം പൂർത്തിയാകുമെന്നും നവംബർ 2 ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

എയർ ഇന്ത്യ ഗ്രൂപ്പിന് കുറഞ്ഞ നിരക്കിൽ ഒരൊറ്റ വിമാനക്കമ്പനി എന്ന ആശയമാണ് ലയനം ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ലയനത്തിന് ശേഷം, സ്ഥാപനം എയർ ഇന്ത്യ എക്സ്പ്രസ് എന്ന് ബ്രാൻഡ് നാമത്തിൽ അറിയപ്പെടും .

എയർഏഷ്യ ഇന്ത്യ 2014 ൽ ആരംഭിച്ചപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് 2005 ൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 29 ന്, ടാറ്റ ഗ്രൂപ്പ് വിസ്താരയെ എയർ ഇന്ത്യയുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു, അതിൽ സിംഗപ്പൂർ എയർലൈൻസും എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ ഏറ്റെടുക്കും.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം