മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വേർപിരിയാൻ ഫോൺപേ

Published : Dec 23, 2022, 04:13 PM IST
മാതൃകമ്പനിയായ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വേർപിരിയാൻ ഫോൺപേ

Synopsis

ഫ്ലിപ്പ്കാർട്ടും ഫോൺപേയും വേർപിരിയുന്നു. ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയായേക്കും. കാരണം ഇതാണ്   

ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടും ഫോൺപേയും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വേർപെടുത്തി. രണ്ട് ബിസിനസുകൾക്കും അവരുടേതായ പാതകൾ സൃഷ്ടിക്കാൻ വേണ്ടിയാണു വേർപിരിയൽ.

2016 ൽ ഫോൺപേ ഗ്രൂപ്പ് ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്. കമ്പനി ഇന്ത്യൻ വിപണിക്ക് അനുസൃതമായി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു, 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്,  നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺ പേ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ടയർ 2, 3, 4 നഗരങ്ങളിലും അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈൻ വ്യാപാരികളെയും ഫോൺ പേ വിജയകരമായി ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

ഫ്ലിപ്കാർട്ടും ഫോൺപേയും 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യൻ ബ്രാൻഡുകളാണ്. ഇൻഷുറൻസ്, വെൽത്ത് മാനേജ്‌മെന്റ്, ലെൻഡിംഗ് എന്നിവ പോലുള്ള പുതിയ ബിസിനസുകളിൽ നിക്ഷേപിക്കുമ്പോൾ ഞങ്ങളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് ഫോൺപേയുടെ  സ്ഥാപകനും സിഇഒയുമായ സമീർ നിഗം ​​പറഞ്ഞു. 

2020 ഡിസംബറിൽ കമ്പനികൾ ഇതിനെ കുറിച്ച് സൂചന നൽകിയിരുന്നു. അതേസമയം ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഒക്ടോബറിലാണ് പൂർത്തിയാക്കിയത്. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐ‌പി‌ഒ) നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിംഗപ്പൂറിൽ നിന്നും ഫോൺപേ ഇന്ത്യയിലെത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോൺപേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടകീഴിലേക്ക് കൊണ്ടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗും വെൽത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. തുടർന്ന് രണ്ടാമതായി ഫോൺപേ ജീവനക്കാർക്കായി പുതിയ സ്റ്റോക്ക് ഉടമസ്ഥത പ്ലാൻ അവതരിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് നിയമങ്ങൾ പ്രകാരം ഫോൺപേ  അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഓഎസ് ആപ്പ്‌സ്റ്റോറിന്റെ ഉടമസ്ഥാവകാശവും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം