
ദില്ലി: ഇന്ത്യയിൽ 2030 ഓടെ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. ആമസോൺ സംഭവ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിലവിലെ 20 ബില്യൺ ഡോളറിൽ നിന്ന് 80 ബില്യൺ ഡോളറായി ഉയർത്താനും 2030 ആകുമ്പോഴേക്കും 10 ലക്ഷത്തോളം നേരിട്ടുള്ള, പരോക്ഷ, സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി പറഞ്ഞു. ആമസോണിലെ എമർജിംഗ് മാർക്കറ്റ്‌സിന്റെ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു
ഈ വർഷം യുഎസിലെ പ്രമുഖ ടെക് സ്ഥാപനങ്ങൾ, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്-ടെക് വളർച്ചയ്ക്കുള്ള കേന്ദ്രമായി ഇന്ത്യ മാറുന്നു എന്നതിനുള്ള ഉദാഹരണമാണിത്. അതിൽ ഇപ്പോൾ അവസാനമായി ആമസോണിന്റെ വമ്പൻ പ്രഖ്യാപനമാണ് വന്നിട്ടുള്ളത്. എഐയിൽ ഉപയോഗിച്ച് കയറ്റുമതി വർദ്ധിപ്പിക്കാനും പ്രവർത്തനങ്ങൾ വികസിപ്പക്കാനുമാണ് ആമസോൺ ലക്ഷ്യമിടുന്നത്.
2030 ആകുമ്പോഴേക്കും ഇന്ത്യയിൽ എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ചൊവ്വാഴ്ച മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായി മാറി. അതേസമയം, ഗൂഗിൾ അഞ്ച് വർഷത്തിനുള്ളിൽ എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി 15 ബില്യൺ ഡോളർ നിക്ഷേപിക്കും.
2010 മുതൽ ഇന്ത്യയിൽ 40 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. 2023 ൽ 26 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. കൂടാതെ, ഇപ്പോൾ 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ എല്ലാ ബിസിനസുകളിലുമായി 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കും എന്നാണ് പ്രഖ്യാപനം. കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ വളർച്ചയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ആമസോണിലെ എമർജിംഗ് മാർക്കറ്റ്‌സിന്റെ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു