നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

Published : Aug 30, 2022, 05:58 PM ISTUpdated : Aug 30, 2022, 06:04 PM IST
നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

Synopsis

റിലയൻസ് സാമ്രാജ്യത്തിന്റെ അധിപൻ മുകേഷ് അംബാനി തന്റെ ഇളയ മകൻ അനന്ത് അംബാനിക്ക് വേണ്ടി വാങ്ങിയ പാം ജുമെയ്റയിലെ ലക്ഷ്വറി വില്ലയുടെ വിശേഷങ്ങൾ   അറിയാം 

മുകേഷ് അംബാനിയുടെ അന്റീലിയ എന്ന വീടും ഇഷ അംബാനിയുടെ ഗുലിത എന്ന വീടും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ആഡംബരത്തിന്റെ മറുവാക്കാണ് ഈ രണ്ട് ഭവനങ്ങളും. ഇപ്പോൾ റിലയൻസ് സാമ്രാജ്യത്തിന്റെ അധിപൻ മുകേഷ് അംബാനി തന്റെ ഇളയ മകൻ അനന്ത് അംബാനിക്ക് വേണ്ടി വാങ്ങിയ പാം ജുമെയ്റയിലെ ലക്ഷ്വറി വില്ലയാണ് താരം. ഈ വില്ലയുടെ വിശേഷങ്ങൾ അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ലോകം. 

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

ദുബായിലെ പാം ജുമെയ്‌റയിൽ ആണ് മുകേഷ് അംബാനി മകൻ അനന്തിന് വേണ്ടി വില്ല വാങ്ങിയത്. ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹമാണ് പാം ജുമെയ്‌റ. 80 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയ്ക്കാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

ഇളയ മകനായി വാങ്ങിയ ഈ വില്ലയിൽ പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുമുണ്ട്. നീലകടലിന്റെ അതിമനോഹരമായ കാഴ്ചകളുള്ള ആഡംബര ഹോട്ടലുകൾ, ഗ്ലിറ്റ്സി ക്ലബ്ബുകൾ, സ്പാകൾ, റെസ്റ്റോറന്റുകൾ, ആകർഷകമായ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ എന്നിങ്ങനെയുള്ള ആഡംബരങ്ങൾ പാം ജുമൈറയിൽ ഉണ്ട്.

Read Also: 90 കോടിയുടെ നിറം മാറ്റാവുന്ന കാർ മുതൽ 240 കോടിയുടെ ജെറ്റ് വരെ; നിത അംബാനിയുടെ ആഡംബര ശേഖരം

ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും അനന്ത് അമ്പാനിയുടെ പുതിയ അയൽക്കാരാകും. മുകേഷ് അംബാനി നടത്തിയ ഈ  പ്രോപ്പർട്ടി ഇടപാട് രഹസ്യമായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ  മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ്. 91.9 ബില്യൺ ഡോളർ ആണ് മുകേഷ് അമ്പാനിയുടെ ആസ്തി. 

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

ദുബായിലെ പാം ജുമെയ്‌റയിൽ വീട് വാങ്ങുന്നവർ വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും അന്താരാഷ്‌ട്ര നിക്ഷേപകർ, വൻകിട ബിസിനസ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ, അംബാനിയെ പോലുള്ള രാജ്യാന്തര കമ്പനികളുടെയും ഓഹരി ഉടമകൾ എന്നിവരാണ്.
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം