ലോക സമ്പന്നരിൽ മൂന്നാമൻ; അദാനിയുടെ വിലപിടിപ്പുള്ള 10 ആസ്തികൾ

Published : Aug 30, 2022, 04:04 PM ISTUpdated : Aug 30, 2022, 06:33 PM IST
ലോക സമ്പന്നരിൽ മൂന്നാമൻ; അദാനിയുടെ വിലപിടിപ്പുള്ള 10 ആസ്തികൾ

Synopsis

കോളേജ് പഠനം ഉപേക്ഷിച്ച് സ്വന്തമായി വ്യവസായം ആരംഭിക്കാൻ ഇറങ്ങി തിരിച്ച് ചെറുപ്പക്കാരൻ ഇന്ന് ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. ഗൗതം അദാനിയുടെ വിസ്മയിപ്പിക്കുന്ന ആസ്തികൾ ഇവയാണ് 

കോളേജ് പഠനം ഉപേക്ഷിച്ച് സ്വന്തമായി വ്യവസായം ആരംഭിക്കാൻ ഇറങ്ങി തിരിച്ച് ചെറുപ്പക്കാരൻ ഇന്ന് ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. ഏഷ്യയിൽ നിന്നും തന്നെ ആദ്യമായാണ് ഒരു വ്യക്തി ലോക സമ്പന്ന പട്ടികയിൽ ആദ്യ മുന്നിലേക്ക് എത്തുന്നത്. 137 ബില്യൺ ഡോളർ ആസ്തിയുള്ള ഒരു വ്യവസായ പ്രമുഖനിലേക്കുള്ള ഗൗതം അദാനിയുടെ വളർച്ച എല്ലാവർക്കും ഒരു പ്രചോദനമാണ്. അദാനി എന്റർപ്രൈസസിന്റെ അമരക്കാരന്റെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദാനിയുടെ ഏറ്റവും വിലപ്പിടിപ്പുള്ള പത്ത്  ആസ്തികൾ ഇതാണ്. 

1. ദില്ലിയിലെ 400 കോടി രൂപയുടെ വീട്

 ഗൗതം അദാനി 2020-ൽ ആണ് ദില്ലിയിലെ ഈ വീട് വാങ്ങിയത്. 3.4 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വീട് അദാനിയുടെ ഏറ്റവും ചെലവേറിയ ആസ്തികളിൽ ഒന്നാണ്. ആദ്യം 265 കോടിയും രണ്ടാമത്  135 കോടിയും നൽകിയാണ് അദാനി ഈ വീട് സ്വന്തമാക്കിയത്. 

Read Also: ബെർണാഡ് അർനോൾട്ടിനെ വീഴ്ത്തി അദാനി; ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ

അഹമ്മദാബാദിലും അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുണ്ട്. അദാനി ഏറ്റവും കൂടുതൽ സമയം താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. അഹമ്മദാബാദിലെ ഈ വീടിനെ കുറിച്ച് കൊടുത്താൽ വിവരങ്ങൾ അദാനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചുറ്റും വലിയ മരങ്ങൾ കൊണ്ട് ഈ വീടിനെ മനോഹരമാക്കിയിരിക്കുന്നു. ഗൗതം അദാനി തന്റെ ഭാര്യ പ്രീതി അദാനി, മകൻ കരൺ, ജീത് അദാനി, മരുമകൾ എന്നിവർക്കൊപ്പമാണ് ഈ വീട്ടിൽ താമസിക്കുന്നത്.

2. സ്വകാര്യ ജെറ്റുകൾ  

ഗൗതം അദാനിയുടെ സംരംഭങ്ങളേക്കാളും വ്യവസായങ്ങളേക്കാളും ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ആഡംബര സ്വകാര്യ വിമാനങ്ങളുടെയും കാറുകളുടെയും ഹെലികോപ്റ്ററുകളുടെയും പട്ടികയാണ്. ബൊംബാർഡിയർ, ബീച്ച്‌ക്രാഫ്റ്റ്, ഹോക്കർ തുടങ്ങിയ തന്റെ സ്വകാര്യ വിമാനങ്ങളിലാണ് അദാനി  പ്രധാനമായും യാത്ര ചെയ്യുന്നത്.  അദ്ദേഹത്തിന്റെ ഏറ്റവും വിലകുറഞ്ഞ സ്വകാര്യ ജെറ്റിന് ഇന്ത്യയിൽ ഏകദേശം 15.2 കോടി രൂപയാണ് വില. 

Read Also: അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

3. ഹെലികോപ്റ്ററുകൾ

മൂന്ന് ആഡംബര ജെറ്റ് വിമാനങ്ങൾ കൂടാതെ, അദാനി എന്റർപ്രൈസ് ഉടമയ്ക്ക് ചെറിയ യാത്രകൾക്കായി മൂന്ന് ഹെലികോപ്റ്ററുകളും ഉണ്ട്. അദ്ദേഹത്തിന്റെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW139 ഹെലികോപ്റ്ററിലാണ് അദാനി ഏറ്റവും കൂടുതൽ സഞ്ചരിക്കാറുള്ളത്. ഇരട്ട എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ ഹെലികോപ്റ്ററിന് 15 പേരെ ഉൾക്കൊള്ളാനും മണിക്കൂറിൽ 310 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയും. 

4.കപ്പലുകൾ

അദാനി എന്റർപ്രൈസിന് ഏകദേശം 17 കപ്പലുകൾ സ്വന്തമായുണ്ട്. എന്നാൽ 2018-ൽ ഗൗതം അദാനി പുതുതായി വാങ്ങിയ രണ്ട് കപ്പലുകൾക്ക് തന്റെ മരുമക്കളുടെ പേരിട്ടതാണ് ലോകത്തെ ആകർഷിച്ചത്. എം/ഡബ്ല്യു വാൻഷി, എം/ഡബ്ല്യു റാഹി എന്നീ രണ്ട് കപ്പലുകൾ നിർമ്മിച്ചത് ദക്ഷിണ കൊറിയയിലെ ഹാൻജിൻ ഹെവി ഇൻഡസ്ട്രീസ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. ഇന്ത്യയിലെ പ്രധാന കൽക്കരി ഇറക്കുമതിക്കാരിൽ ഒന്നാണ് അദാനി എന്റർപ്രൈസ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കപ്പലുകൾ വാങ്ങുന്നത് കമ്പനിയുടെ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

5. വിമാനത്താവളങ്ങൾ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വിമാനത്താവളങ്ങളിൽ  അദാനിയുടെ പങ്കാളിത്തം ശക്തമാണ്. ഗൗതം അദാനിക്ക് ഇന്ത്യയിൽ ആകെ ഏഴ് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശമുണ്ടെന്ന് 2021-ൽ സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി കെ സിംഗ് (റിട്ട) അറിയിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളിൽ അദാനി എന്റർപ്രൈസ് ലിമിറ്റഡിന് ഓഹരിയുണ്ട്. കമ്പനി 2019-ൽ എയർപോർട്ട് മേഖലയിൽ പ്രവേശിച്ചെങ്കിലും 50 വർഷത്തേക്ക് ആറ് വിമാനത്താവളങ്ങളുടെയും പ്രവർത്തനാവകാശം ലഭിക്കാൻ അദാനി എന്റർപ്രൈസസിന് മൂന്ന് വർഷമെടുത്തു. ഈ വിമാനത്താവളങ്ങളുടെ വികസനത്തിന്റെയും നടത്തിപ്പിന്റെയും ഉത്തരവാദിത്തം കൂടി അദാനി എന്റർപ്രൈസസിനാണ്. 

6.ഓസ്‌ട്രേലിയയിലെ കൽക്കരി ഖനി

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കൽക്കരി ഖനികളിലൊന്നായ കാർമൈക്കൽ ഖനിയും അദാനിയുടെ ഉടമസ്ഥതയിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഓസ്‌ട്രേലിയൻ കൽക്കരി ഖനിക്ക് അടുത്ത മൂന്ന് ദശകത്തേക്ക് വാർഷിക നിരക്കിൽ 10 ദശലക്ഷം ടൺ താപ കൽക്കരി ഇറക്കുമതി ചെയ്യാൻ കഴിയും. ഈ പദ്ധതി 2010-ൽ ആരംഭിച്ചതാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങൾക്കെതിരായ മുന്നേറ്റങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള പരിസ്ഥിതി വാദികളുടെ നിയമ പോരാട്ടങ്ങൾ നേരിടേണ്ടി വന്നു ഇവിടെ അദാനിക്ക്. 

Read Also: അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

7.തുറമുഖങ്ങൾ

അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളം മൊത്തം 13 തുറമുഖങ്ങളാണ് കമ്പനിക്കുള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പോർട്ട് ഓപ്പറേറ്റിംഗ് കമ്പനിയാക്കി അദാനി പോർട്സിനെ മാറ്റുന്നു. രാജ്യത്തിന്റെ തുറമുഖ ശേഷിയിൽ കമ്പനിക്ക് 23% ഓഹരിയുണ്ട്, ഇത് ഇന്ത്യയുടെ വ്യാപാരത്തിലും ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിലും അദാനിയുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നു.

8.ഗ്രീൻ എനർജി

ഫോസിൽ ഇന്ധനങ്ങളിൽ മാത്രം ഒതുങ്ങാതെ, വ്യത്യസ്തമായ സംരംഭങ്ങളിലൂടെ പുനരുപയോഗ ഊർജത്തിന്റെ മുൻനിര നിർമ്മാതാവാകാനാണ് അദാനി ലക്ഷ്യമിടുന്നത്. നിലവിൽ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന കമ്പനികളിലൊന്ന് എന്ന പദവി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സോളാർ, വിൻഡ് ഫാം പദ്ധതികളിൽ കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നു.

9. പ്രകൃതിവാതക ശേഖരം

ഊർജത്തിന്റെ കാര്യത്തിൽ ഇന്ത്യയെ ഒരു സ്വയംപര്യാപ്ത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ വാതക പര്യവേക്ഷണത്തിലേക്കുള്ള അദാനിയുടെ കടന്നുവരവ്. ഇന്ത്യയിലെ പ്രകൃതി വാതക ശേഖരം കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി വെൽസ്പൺ എന്റർപ്രൈസസ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭം അദാനി ആരംഭിച്ചു. 

Read Also: 60-ാം ജന്മദിനത്തിൽ 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി; തുക നൽകുക സാമൂഹിക പ്രവർത്തനങ്ങൾക്കായി

10. ഫ്രാഞ്ചൈസി ക്രിക്കറ്റ് 

ഇത് കമ്പനിയുടെ കാര്യമായ ആസ്തിയല്ലായിരിക്കാമെങ്കിലും,  ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അദാനിയുടെ സാന്നിധ്യം വളരാനുള്ള സാധ്യതകൾ വലുതാണ്. അദാനി ഗ്രൂപ്പിന്റെ അദാനി സ്‌പോർട്‌സ്‌ലൈൻ, 2022 മെയ് മാസത്തിൽ യുഎഇയുടെ മുൻനിര ടി20 ലീഗിൽ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം സ്വന്തമാക്കികൊണ്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ നിക്ഷേപം നടത്തി. രണ്ട് മാസത്തിന് ശേഷം, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റായ ഗുജറാത്ത് ജയന്റ്‌സിനെ ഏറ്റെടുത്തുകൊണ്ട് കമ്പനി രണ്ടാം നിക്ഷേപം നടത്തി.  
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം