ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Published : Apr 06, 2023, 04:53 PM IST
ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Synopsis

ഒന്നും രണ്ടും കോടിയല്ല അനന്ത് അംബാനിയുടെ വാച്ചിന്. മുകേഷ് അംബാനിയുടെ ഇളയ മകന്റെ കൈയിലുള്ള വാച്ചിന്റെ വില തപ്പി സൈബർ ലോകം 

ഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. കഴിഞ്ഞ വർഷം മുകേഷ് അംബാനി ചുമതലകൾ മക്കൾക്ക് കൈമാറിയപ്പോൾ  റിലയൻസിന്റെ പുതിയ ഊർജ്ജ സംരംഭങ്ങളുടെ നേതൃത്വ ചുമതലയാണ് അനന്തിന് ലഭിച്ചത്. അനന്ത് അംബാനിയുടെ ആഡംബര പൂർണമായ വിവാഹ നിശ്ചയ വാർത്തകളും ഈ വർഷം പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അനന്ത് അംബാനി അണിഞ്ഞ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം താരമായിരിക്കുന്നത്. എന്താണ് ആ വാച്ചിന്റെ പ്രത്യേകത? 18 കോടിയാണ് ആഡംബര റിസ്റ്റ് വാച്ചിന്റെ വില എന്നതുതന്നെയാണ് പ്രത്യേകത. 

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

നിത മുകേഷ് കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ഉത്‌ഘാടനം മാർച്ച് 31 നായിരുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾ ചടങ്ങിൽ എത്തിയിരുന്നു. മൂന്ന് ദിവസം നീണ്ട നിന്ന ആഘോഷ പരിപാടികൾക്ക് എത്തിയപ്പോഴാണ് അനന്ത് അംബാനിയുടെ പാടെക് ഫിലിപ്പ് റിസ്റ്റ് വാച്ച് കാമറ കണ്ണുകൾ ഒപ്പിയെടുത്തത്. ഭാവി വധുവായി രാധിക മർച്ചന്റിനൊപ്പം വേദിയിലെത്തിയ അനന്ത്, പാടെക് ഫിലിപ്പ് റിസ്റ്റ് വാച്ചിന്റെ ലിമിറ്റഡ് പതിപ്പുകളിൽ ഒന്നാണ് ധരിച്ചത്. 

 

ഈ ആഡംബര വാച്ചിന്റെ റീട്ടെയിൽ വില ഏകദേശം 18.07 കോടി രൂപയാണ്. പാടെക് ഫിലിപ്പ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള  റിസ്റ്റ് വാച്ചാണ് ഇത്. റിവേഴ്‌സിബിൾ കെയ്‌സ്, മുന്നിലും പിന്നിലും നീല ഒപാലൈൻ ഡയൽ,  ഉൾപ്പടെ വേറിട്ട് നിൽക്കുന്ന നിർമാണമാണ് ഈ വാച്ചിന്റെത്. ലോക സമ്പന്നരിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനി. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 83 ബില്യൺ ആണ്.

PREV
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി