കടം; 21,700 കോടിയുടെ സ്വത്ത് വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

Published : Jul 11, 2019, 04:53 PM ISTUpdated : Jul 11, 2019, 04:55 PM IST
കടം; 21,700 കോടിയുടെ സ്വത്ത് വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

Synopsis

കഴിഞ്ഞ 14 മാസത്തിനിടയില്‍ 35,000 കോടി രൂപയുടെ കടം തീര്‍ത്തുവെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 93,900 കോടി രൂപയുടെ ബാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി കടം തീര്‍ക്കുന്നതിനായി 21,700 കോടി രൂപയുടെ സ്വത്തുക്കള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് 9000 കോടി രൂപ റോഡ് പ്രൊജക്ട് വില്‍പനയിലൂടെയും 1200 കോടി രൂപ റേഡിയോ യൂണിറ്റ് വില്‍പനയിലൂടെ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡും സമാഹരിക്കും. ആസ്തി വില്‍പനയിലൂടെ 11,500 കോടി രൂപയും സമാഹരിക്കാനാണ് നീക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അനില്‍ അംബാനിയുടെ കമ്പനി കടന്നു പോകുന്നത്.

കഴിഞ്ഞ 14 മാസത്തിനിടയില്‍ 35,000 കോടി രൂപയുടെ കടം തീര്‍ത്തുവെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 93,900 കോടി രൂപയുടെ ബാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ക്യാപിറ്റലിന് 38900 കോടിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 17800 കോടിയുമാണ് ബാധ്യത. നേരത്തെ മുംബൈയിലുള്ള ആസ്ഥാനം വില്‍ക്കാനും അനില്‍ അംബാനി തീരുമാനിച്ചിരുന്നു. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ