അലൂമിനിയം ഫോയിൽ ഇറക്കുമതിക്ക് നിയന്ത്രണം: ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക ലക്ഷ്യം

By Web TeamFirst Published Sep 18, 2021, 6:37 PM IST
Highlights

ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ കമ്പനിക​ൾ ഇറക്കുമതിയിൽ നിയന്ത്രണം നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.   

ദില്ലി: ആഭ്യന്തര ഉൽപ്പാദകരു‌ടെ ആവശ്യം പരി​ഗണിച്ച് അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി-എഡിസി) ചുമത്തി കേന്ദ്ര സർക്കാർ. ടണ്ണിന് 95.53 മുതൽ 976.99 ഡോളർ (7,021 രൂപ- 71,736 രൂപ) വരെയാണ് വിവിധ ഉൽപ്പാദകർക്കും രാജ്യങ്ങൾക്കുമായി ചുമത്തിയത്.

80 മൈക്രോണിൽ താഴെയുളള അലൂമിനിയം ഫോയിലിനാണ് തീരുമാനം ബാധകമാകുക. ചൈന, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ഇറക്കുമതി ഇതോ‌ടെ കുറയും. ആഭ്യന്തര ഉൽപ്പാദകരെ സഹായിക്കാനും രാജ്യത്തെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ആന്റി ഡംപിങ് നികുതി ചുമത്തണമെന്ന ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം. 

ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ കമ്പനിക​ൾ ഇറക്കുമതിയിൽ നിയന്ത്രണം നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.   

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!