പാൻ - ആധാർ ബന്ധിപ്പിക്കേണ്ട തീയതി വീണ്ടും നീട്ടി

By Web TeamFirst Published Sep 18, 2021, 4:38 PM IST
Highlights

പാൻ കാർഡും ആധാർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ ആറു മാസത്തേക്ക് കൂടി നീട്ടി. 

ദില്ലി: പാൻ കാർഡും ആധാർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ ആറു മാസത്തേക്ക് കൂടി നീട്ടി. 2023 മാർച്ച്‌ 31 വരെയാണ് നീട്ടിയത്. കോവിഡ് 19 മഹാമാരിയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സമയപരിധി നീട്ടുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് വാർത്താകുറിപ്പിൽ വ്യക്തമാക്കി

നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു സിബിഡിടി അവസാന തീയതിയായി പ്രഖ്യാപിച്ചത്. ആധാർ ഉള്ള വ്യക്തികളും ആധാർ കാർഡിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പാലിക്കണം. അല്ലെങ്കിൽ പാൻ കാർഡ് അസാധുവാകും.

അദായ നികുതി നിയമപ്രകാരം 18-ഓളം ഇടപാടുകൾക്ക് പാൻ കാർഡ് നിര്ബന്ധമാണ്. അതിനാൽ തന്നെ ഇത് പ്രവർത്തിക്കാതായാൽ സാമ്പത്തിക ഇടപാടുകൾ തടസപ്പെടും. ഇൻകം ടാക്സ് വിഭാഗത്തിന്റെ ഇ-ഫയലിങ് വെബ്സൈറ്റിൽ പോയാൽ ഇരുകർഡുകളും ബന്ധിപ്പിക്കാൻ കഴിയും.

click me!