ഓട്ടോറിക്ഷയ്ക്ക് മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ '360 രൂപ'

Published : Jul 28, 2019, 10:51 PM IST
ഓട്ടോറിക്ഷയ്ക്ക് മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ '360 രൂപ'

Synopsis

അമിത ഫീസ് ഈടാക്കുന്ന ലൈസന്‍സികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാരിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം: കേരളത്തിലെ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ റീസെറ്റ് ചെയ്യുന്നതിന് ഏകീകൃത ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഓട്ടോറിക്ഷകളിലെ യാത്രാനിരക്ക് മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഇനി മുന്നൂറ് രൂപയും അതിന്‍റെ സ്റ്റാമ്പിങ് ഫീസായി 60 രൂപയും മാത്രമേ വാങ്ങാവൂ. 

അമിത ഫീസ് ഈടാക്കുന്ന ലൈസന്‍സികള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാരിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. പല ജില്ലകളിലും അമിത നിരക്ക് ഈടാക്കുവെന്ന് കാണിച്ച് കേരള സംസ്ഥാന ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. 

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ