റിസ്കില്ലാതെ സമ്പാദിക്കാം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി ഈ ബാങ്ക്

Published : Jan 11, 2023, 06:34 PM IST
റിസ്കില്ലാതെ സമ്പാദിക്കാം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി ഈ ബാങ്ക്

Synopsis

നിക്ഷേപിക്കാൻ താല്പര്യമുണ്ടോ? വിപണിയിലെ ലാഭ നഷ്ടങ്ങൾ ഭയപ്പെടുത്തുന്നുണ്ടെകിൽ റിസ്കില്ലാതെ നിക്ഷേപിക്കാം ഫിക്സഡ് ഡെപോസിറ്റിലൂടെ. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഈ ബാങ്ക്   

പ്രമുഖ സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ ആക്‌സിസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതുക്കിയ നിരക്കുകൾ 2023 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ആക്‌സിസ് ബാങ്ക് ഇപ്പോൾ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ നൽകുക. മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെയും. സാധാരണക്കാർക്ക് 2 വർഷം മുതൽ 30 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 7.26 ശതമാനം പലിശ ലഭിക്കും, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ പരമാവധി 8.01 ശതമാനം പലിശ ലഭിക്കും.

ആക്സിസ് ബാങ്ക് നിരക്കുകൾ

ഏഴ് ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശ നൽകുന്നു, 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 61 ദിവസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് 4.50 ശതമാനം പലിശയും മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും, 9 മുതൽ 12 മാസം വരെ കാലാവധി പൂർത്തിയാകുമ്പോൾ 6. ശതമാനം നിരക്കിൽ പലിശ ലഭിക്കും. 13 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യും. 2 വർഷം മുതൽ 30 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പരമാവധി 7.26 ശതമാനം പലിശയും 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ളവയ്ക്ക് 7 ശതമാനം പലിശ നിരക്ക് ലഭിക്കും.

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി