2 വർഷത്തെ നിക്ഷേപത്തിന് മികച്ച റിട്ടേൺ; സ്ഥിരനിക്ഷേപനിരക്ക് വർധിപ്പിച്ച് ആക്സിസ് ബാങ്ക്

Published : Apr 26, 2023, 04:32 PM IST
2 വർഷത്തെ നിക്ഷേപത്തിന് മികച്ച റിട്ടേൺ; സ്ഥിരനിക്ഷേപനിരക്ക് വർധിപ്പിച്ച് ആക്സിസ് ബാങ്ക്

Synopsis

നിക്ഷേപിക്കാൻ തയ്യാറുണ്ടോ?പലിശ നിരക്ക് വീണ്ടും ഉയർത്തി ഈ ബാങ്ക്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം. 

സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു. വിവിധ കാലയളവുകളിലെ എഫ്ഡി നിരക്കുകൾക്ക്  5 ബേസിസ് പോയിന്റുകൾ  (ബിപിഎസ്) ആണ് ബാങ്ക് വർദ്ധിപ്പിച്ചത്. ബാങ്കിന്റെ വെബ്സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ 2023 ഏപ്രിൽ 21 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. കുറഞ്ഞത് 5000 രൂപ നിക്ഷേപിച്ചുകൊണ്ട് ആക്സിസ് ബാങ്കിന്റെ ഓൺലൈൻ എഫ്ഡിയിൽ നിക്ഷേപിമാരംഭിക്കാമെന്നും വെബ്‌സൈറ്റിൽ പറയുന്നു.

ALSO READ: ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാൻ ശേഷിക്കുന്നത് ഒരാഴ്ച; എങ്ങനെ അപേക്ഷിക്കാം

ആക്‌സിസ് ബാങ്കിന്റെ പുതിയ സ്ഥിരനിക്ഷേപ നിരക്കുകൾ

എഴ് ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 3.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 2 വർഷം മുതൽ 30 മാസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.20 ശതമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 30 മാസം വരെയുള്ള എഫ്ഡികൾക്ക്  7.95 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്.

എഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നിരക്കാണ് നിലവിൽ നൽകുന്നത്. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4 ശതമാനം പലിശ ലഭ്യമാക്കും. 61 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ നിരക്ക് നൽകും.

മൂന്ന് മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.75 ശതമാനം പലിശയും,  6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 5.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.. 9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് ലഭ്യമാക്കുന്നുണ്ട്.

ALSO READ: കമ്പനി മാന്യമായി ഇടപെടുന്നില്ല, രത്തൻ ടാറ്റയെ വിളിച്ച് എയർ ഇന്ത്യ പൈലറ്റുമാർ

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ എംപിസി യോഗത്തിൽ, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയത്. റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.  

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും