ആക്സിസ് ബാങ്കിന്റെ ഓഹരി വിറ്റ വകയിൽ കേന്ദ്രത്തിന് കിട്ടിയത് 3839 കോടി രൂപ

Published : Nov 17, 2022, 01:02 PM IST
ആക്സിസ് ബാങ്കിന്റെ ഓഹരി വിറ്റ വകയിൽ കേന്ദ്രത്തിന് കിട്ടിയത് 3839 കോടി രൂപ

Synopsis

ആക്സിസ് ബാങ്കിലെ ഒന്നര ശതമാനം ഓഹരി വിറ്റ് കേന്ദ്രസർക്കാർ. നേടിയത്  3839 കോടി രൂപ. ലക്ഷ്യം 65000 കോടി രൂപ സമാഹരിക്കാൻ 

ദില്ലി: ആക്സിസ് ബാങ്കിലെ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്രസർക്കാരിന് കിട്ടിയത് 3839 കോടി രൂപയെന്ന് കണക്ക്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനം ഓഹരിയാണ് കേന്ദ്ര സർക്കാർ ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരം വിറ്റഴിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഒന്നര ശതമാനം ഓഹരി വിറ്റഴിച്ചത്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്പെസിഫൈഡ് അണ്ടർടേകിങ് വഴിയായിരുന്നു ഇത്. ഒരു ഓഹരിക്ക് 830.63 രൂപ നിരക്ക് നിശ്ചയിച്ചായിരുന്നു കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിച്ചത്.

ഓഹരി വിൽപ്പനയിലൂടെ കിട്ടിയ തുക ഡിപാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ്(ദിപം) സെക്രട്ടറി തുഹിൻ കണ്ട പാണ്ഡേയാണ് വെളിപ്പെടുത്തിയത്. ട്വിറ്റർ ഹാന്റിലിൽ ഇത് സംബന്ധിച്ച ഇദ്ദേഹത്തിന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്.

ഇന്ന് ഓഹരി വിപണിയിൽ 0.44 ശതമാനം ഇടിഞ്ഞ് 854.65 രൂപ നിരക്കിലാണ് ആക്സിസ് ബാങ്കിന്റെ ഓഹരികൾ ക്ലോസ് ചെയ്തത്. ഈ വർഷം ഇതുവരെ ആസ്തി വിറ്റഴിച്ച് 28383 കോടി രൂപയാണ് ദിപം സമാഹരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 65000 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കണമെന്നാണ് കേന്ദ്ര ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്. 
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ