ബാങ്ക് എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ? മുതിർന്ന പൗരൻമാർക്ക് മികച്ച പലിശവരുമാനം ഇതില്‍

Published : Jun 20, 2023, 04:22 PM IST
 ബാങ്ക് എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ? മുതിർന്ന പൗരൻമാർക്ക് മികച്ച പലിശവരുമാനം ഇതില്‍

Synopsis

ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ നിശ്ചിതകാലയളവിലെ സ്ഥിരനിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകന് എത്ര പലിശ വരുമാനം ലഭിക്കുമെന്ന് പരിശോധിക്കാം


മിക്ക ബാങ്കുകളും നിലവിൽ മുതിർന്ന പൗരന്മാർക്ക്  സ്ഥിര നിക്ഷേപങ്ങൾക്ക്  ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളായതിനാലും, മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനാലും ബാങ്ക് എഫ്ഡികൾക്ക് ആവശ്യക്കാരുമുണ്ട്.  എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് 7.5% വരെ പലിശ ലഭ്യമാക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ നിശ്ചിതകാലയളവിലെ സ്ഥിരനിക്ഷേപങ്ങളിൽ, ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപയും നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകന് എത്ര പലിശ വരുമാനം ലഭിക്കുമെന്ന് പരിശോധിക്കാം

എസ്ബിഐ
എസ്ബിഐയിൽ 1 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 6.25% ആണ് പലിശനിരക്ക്.  ഇക്കാലയളവിൽ 6396 രൂപ പലിശയായി നേടാം. 5 വർഷത്തെ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 44,995 രൂപ പലിശയായി നേടാം . 7.5% ആണ് മുതിർന്ന പൗരന്മാർക്കുള്ള പലിശനിരക്ക്. . 10 വർഷത്തേക്കും 7.50 ശതമാനമാണ് പലിശ. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,1,0235 രൂപ നേടാം.

എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്കിൽ ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 7291 രൂപ പലിശയായി നേടാം. ഇക്കാലയളവിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.1% ആണ്. 3 വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 24,972 രൂപ പലിശ നേടാം.5 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 44,995 രൂപ പലിശയായി നേടാം,  7.5% ആണ് പലിശനിരക്ക്. 10 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 7.75 ശതമാനം പലിശനിരക്കിൽ നിക്ഷേപകന് 1,15,456 രൂപ പലിശയായി നേടാം,

പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫീസിൽ 1 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് നിങ്ങൾക്ക് 6975 രൂപ പലിശയായി നേടാം.   മുതിർന്ന പൗരന്മാർക്കും റെഗുലർ നിക്ഷേപകർക്കും ഒരേ പലിശ നിരക്കാണ് നൽകുന്നത്. 1 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നൽകുന്ന പലിശ 6.80 ശതമാനമാണ്.3 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന്  7 ശതമാനം നിരക്കൽ 23,144 രൂപ പലിശയായി നേടാം, 5 വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 7.5 ശതമാനം പലിശനിരക്കിൽ നിങ്ങൾക്ക് 44,995 രൂപ പലിശയാണ് ലഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ