
ദില്ലി: ബാങ്ക് ഇടപാടുകൾ നടത്തുന്നവരാണെങ്കിൽ തീർച്ചയായും ഈ മാസത്തെ ബാങ്ക് അവധികൾ അറിഞ്ഞിരിക്കണം. കാരണം അത്യാവശ്യ ഇടപാടുകൾ നടത്താൻ ബാങ്കിൽ എത്തുമ്പോൾ അവധിയാണെങ്കിൽ എല്ലാം അവതാളത്തിലാകും. സാധാരണയായി, ഇന്ത്യയിലെ ബാങ്ക് അവധി ദിനങ്ങൾ ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തിനും അനുസരിച്ച് അവ വ്യത്യാസപ്പെടുന്നു, കൂടാതെ പ്രാദേശിക ആഘോഷങ്ങൾ, മതപരമായ പരിപാടികൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലും അവധികൾ ഉണ്ടാകും. കൂടാതെ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ആയിരിക്കും.
ജൂലൈയിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം
ജൂലൈ 3 - ഖാർച്ചി പൂജ , ഗുരു ഹർഗോബിന്ദ് ജിയുടെ ജന്മദിനം, ബെഹ് ദീൻഖ്ലാം, ഹരേല, യു തിരോത് സിംഗിന്റെ ചരമവാർഷികം- സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്കുകൾ അടച്ചിരിക്കും. (അഗർത്തല, ത്രിപുര എന്നിവിടങ്ങളിൽ ബാങ്ക് അവധി)
ജൂലൈ 5 - ഗുരു ഹർഗോവിന്ദ് ജിയുടെ ജന്മദിനം ആഘോഷിക്കാൻ ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടച്ചിരിക്കും.
ജൂലൈ 6 - ഞായർ - പൊതു അവധി
ജൂലൈ 12 - രണ്ടാം ശനി - പൊതു അവധി
ജൂലൈ 13 - ഞായർ - പൊതു അവധി
ജൂലൈ 14 - ബെഹ് ദീൻഖ്ലാം ദിനത്തിൽ മേഘാലയയിൽ ബാങ്കുകൾ അടച്ചിരിക്കും.
ജൂലൈ 16 - ഹരേല ദിനത്തിൽ ഉത്തരാഖണ്ഡിൽ ബാങ്കുകൾ അടച്ചിരിക്കും.
ജൂലൈ 17 - യു ടിറോട്ടിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മേഘാലയയിൽ ബാങ്കുകൾ അടച്ചിരിക്കും.
ജൂലൈ 19 - കേർ പൂജയോടനുബന്ധിച്ച് ത്രിപുരയിൽ ബാങ്കുകൾ അടച്ചിരിക്കും.
ജൂലൈ 20 - ഞായർ - പൊതു അവധി
ജൂലൈ 26 - നാലാം ശനി - പൊതു അവധി
ജൂലൈ 27 - ഞായർ - പൊതു അവധി
ജൂലൈ 28 - ഡ്രുക്പ തേ സി - സിക്കിമിൽ ബാങ്കുകൾക്ക് അവധിയായിരിക്കും
ശ്രദ്ധിക്കേണ്ട കാര്യം, രണ്ടാം ശനി, നാലാം ശനി, എല്ലാ ഞായറാഴ്ചയും ഒഴികെ കേരളത്തിലെ ബാങ്കുകൾക്ക് ഈ മാസം മറ്റ് അവധികൾ ഇല്ല.