CanApprove: കാനഡ പി.ആർ; എന്തുകൊണ്ട് വിശ്വസ്തമായ ഏജൻസിയെ സമീപിക്കണം?

Published : Jul 01, 2025, 01:46 PM ISTUpdated : Jul 01, 2025, 01:56 PM IST
Canapprove

Synopsis

ചെറിയൊരു ആശയക്കുഴപ്പം പോലും മിക്കപ്പോഴും കുടിയേറ്റ ആപ്ലിക്കേഷനുകൾ തള്ളിക്കളയാൻ കാരണമാകാം. ഇവ കണ്ടെത്തി, കൃത്യമായ മാർഗനിർദേശങ്ങളിലൂടെ പരിഹാരം കണ്ടെത്തുകയാണ് CanApprove ചെയ്യുന്നത്.

വിദേശത്ത് മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുന്നവരുടെ ആദ്യ ചോയ്സുകളിൽ ഒന്നാണ് കാനഡ. താരതമ്യേന കുറഞ്ഞ ജനസംഖ്യയും ജനക്ഷേമ നയങ്ങളും ഈ വടക്കൻ അമേരിക്കൻ രാജ്യം പിന്തുടരുന്നു. മെച്ചപ്പെട്ട വേതനം, കുടിയേറ്റക്കാരോടുള്ള പുരോഗമനപരമായ സമീപനം, ധാരാളം തൊഴിലവസരങ്ങൾ എന്നിവ കാനഡയെ വ്യത്യസ്തമാക്കുന്നു.

പെർമനന്റ് റെസിഡൻസി എന്നാൽ അടുത്തിടെ വരെ കാനഡയായിരുന്നു മലയാളികൾക്ക് പരിചിതമായ രാജ്യം. എന്നാൽ കുടിയേറ്റത്തിൽ കാനഡയുൾപ്പെടെയുള്ള രാജ്യങ്ങൾ വരുത്തിയ പുതിയ നിയമങ്ങളും വ്യവസ്ഥകളും മലയാളികളുടെ വിദേശത്തേക്കുള്ള കൂടുമാറ്റത്തെ മെല്ലെയാക്കിയിട്ടുണ്ട്. എന്നാൽ ഇതിനർത്ഥം കാനഡയിലേക്ക് കുടിയേറ്റം അവസാനിച്ചു എന്നല്ല, മറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ കുടിയേറ്റം എളുപ്പമാക്കുന്നു എന്നാണ്. അതായത്, നിങ്ങൾക്ക് കാനഡയിൽ താമസിക്കാനും ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് പങ്കുനൽകാനും കഴിയുന്ന നൈപുണ്യം ഉണ്ടെങ്കിൽ, ഇപ്പോഴും കാനഡ സുവർണ്ണതീരം തന്നെയാണ്.

മാറുന്ന നിയമങ്ങളും വ്യവസ്ഥകളും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ കാനഡയിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്നവർ ഇവ നിർബന്ധമായും അറിഞ്ഞിരിക്കണം. ഈ സാഹചര്യങ്ങളിൽ വിദേശത്തേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, പരിചയസമ്പത്തുള്ള ഏജൻസികളെ ആശ്രയിക്കുകയാണ് നല്ല തീരുമാനം.

27 വർഷത്തിലധികമായി കാനഡയിലേക്കുള്ള ഇമിഗ്രേഷൻ, സ്റ്റഡി എബ്രോഡ് എന്നിവ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന CanApprove ഈ കാര്യത്തിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഏജൻസിയാണ്. അഭിഭാഷകർ നയിക്കുന്ന ഈ സ്ഥാപനം നിയമപരമായ, വിശ്വാസയോഗ്യമായ, സമയബന്ധിതമായ വിവരങ്ങൾ നൽകുന്നു.

ചെറിയൊരു ആശയക്കുഴപ്പം പോലും മിക്കപ്പോഴും കുടിയേറ്റ ആപ്ലിക്കേഷനുകൾ തള്ളിക്കളയാൻ കാരണമാകാം. ഇവ കണ്ടെത്തി, കൃത്യമായ മാർഗനിർദേശങ്ങളിലൂടെ പരിഹാരം കണ്ടെത്തുകയാണ് CanApprove ചെയ്യുന്നത്. ഇതിന് വർഷങ്ങളുടെ അനുഭവ സമ്പത്താണ് അവരെ തുണയ്ക്കുന്നത്.

മലയാളിയായ വൈശാഖ്, ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം അനുസരിച്ച് കാനഡയിലെ പെർമനെന്റ് റെസിഡൻസിക്ക് അപേക്ഷിച്ചിരുന്നു. വീട്ടിലെ മൂന്ന് അംഗങ്ങൾക്കായി കാനഡ സർക്കാർ നിർദേശിച്ചിരുന്ന തുക അദ്ദേഹം അക്കൗണ്ടിൽ സൂക്ഷിച്ചു. എന്നാൽ ഈ തുക അപര്യാപ്തമാണെന്നായിരുന്നു കാനഡ എംബസിയുടെ മറുപടി.

CanApprove സഹായത്തോടെ വൈശാഖ് വീണ്ടും എംബസിയെ ബന്ധപ്പെട്ടപ്പോൾ വിനിമയനിരക്കിലെ വ്യത്യാസം കാരണം അക്കൗണ്ടിൽ 37.62 കനേഡിയൻ ഡോളർ കുറവായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഇത് പരിഹരിക്കാൻ ഉടൻ തുക നിക്ഷേപിച്ചു. എന്നാൽ എക്സ്പ്രസ് എൻട്രി മുഖേന വൈശാഖിന് പി.ആർ അപേക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ശേഷം CanApprove ന്റെ സഹായത്തോടെ വൈശാഖ് തന്റെ അപ്ലിക്കേഷൻ പുനഃപരിശോധിക്കാൻ അതിനാവശ്യമായ രേഖകൾ സഹിതം വീണ്ടും അപേക്ഷ സമർപ്പിച്ചു, എംബസി അവ അംഗീകരിക്കുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങൾ സാധാരണമാണെന്നാണ് CanApprove സാക്ഷ്യപ്പെടുത്തുന്നത്. കാനഡയിൽ നിയമങ്ങൾ കർശനമാണ്. അപേക്ഷകളിൽ വളരെ സൂക്ഷ്മമായ പരിശോധനകൾ നടക്കും. ചെറിയ പിശകുകളോ വ്യക്തതയില്ലായ്മയോ പോലും പി.ആർ അപേക്ഷ നിരസിക്കാൻ കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ പരിചയസമ്പത്തുള്ള ഏജൻസികൾക്ക് പിശകുകൾ ചൂണ്ടിക്കാണിച്ചും രേഖകളിൽ ആവശ്യമായവ വീണ്ടും സമർപ്പിച്ചും കൃത്യമായ പരിഹാരം കണ്ടെത്താനാകും.

വൈശാഖിന്റേതിന് സമാനമായ നിരവധി സംഭവങ്ങൾ CanApprove പരിഹരിച്ചിട്ടുണ്ട്. നിങ്ങൾ കാനഡയിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ, കൃത്യമായ മാർഗനിർദേശങ്ങളിലൂടെ കുടിയേറ്റം നടത്താം. അപേക്ഷയുടെ ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാനും നിയമങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാതിരിക്കാനും സഹായിക്കാൻ CanApprove-ന് കഴിയും.

കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യ പടി CanApprove-ൽ നിന്ന് ആരംഭിക്കാം.

വിവരങ്ങൾക്ക് സമീപിക്കാം: Contact number : +91-75-94088000  | E-mail : enquiry@canapprove.com

PREV
Read more Articles on
click me!

Recommended Stories

ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം
Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?