വമ്പൻ ഓഫറുമായി ലുലു! 50% വരെ വിലക്കിഴിവ് ഈ ദിവസങ്ങളിൽ മാത്രം; രാത്രി രണ്ട് മണി വരെ ഷോപ്പിം​ഗ് നടത്താം

Published : Jul 01, 2025, 01:48 PM ISTUpdated : Jul 03, 2025, 12:21 PM IST
lulu mall thiruvananthapuram

Synopsis

ഓഫറിന്റെ ഭാ​ഗമായി, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും വിലക്കിഴിവുണ്ട്.

തിരുവനന്തപുരം: വമ്പൻ വിലക്കിഴിവുമായി ലുലു! തിരുവനന്തപുരത്തെ ലുലു മാളിലും കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്‌ലിയിലും ലുലു കണക്ടിലുമാണ് പ്രത്യേത ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ജൂലായ് മൂന്ന് മുതൽ ആറ് വരെ നാല് ദിവസത്തേക്കാണ് ഓഫർ ലഭ്യമാകുക. ഈ ഓഫറിന്റെ ഭാ​ഗമായി ഉപഭോക്താക്കൾക്ക് അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഉൾപ്പടെ വിവിധ ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് മുതൽ സ്വന്തമാക്കാം.

ഓഫറിന്റെ ഭാ​ഗമായി, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും വിലക്കിഴിവുണ്ട്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ഇതിനോടൊപ്പം വിലക്കിഴിവ് നൽകുന്നുണ്ട്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ബാഗുകള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്.

സീസണ്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. ഈ ഓഫറ്‍ ലഭിക്കുന്ന ദിവസങ്ങളിൽ രാത്രി രണ്ട് മണി വരെ ഉപഭോക്താക്കൾക്ക് ഷോപ്പിം​ഗ് നടത്താൻ കഴിയും. കൂടാതെ ഈ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ലുലു മാളിലെ ഫുഡ് കോർട്ടുകളും ഫൺട്യൂറയും രണ്ട് മണി വരെ പ്രവർത്തിക്കും. കൂൂടാതെ വിവിധ ബാൻഡുകളുടെ പരിപാടികളും ഷോപ്പ് ആൻഡ് വിൻ മത്സരവുമുണ്ട്. വിജയികൾക്ക് കാറും ബൈക്കും ഉൾപ്പടെ മെ​ഗാ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നഷ്ടം ആര്‍ക്കൊക്കെ? ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി