
തിരുവനന്തപുരം: നംവബറിൽ എത്ര ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല? നിരവധി അവധികൾ നിറഞ്ഞ ഓക്ടോബർ മാസത്തിന് ശേഷം ബാങ്കുകൾ നവംബറിൽ കൂടുതൽ തിരക്കേറിയതായിരിക്കും. ഒക്ടോബറിനെ അപേക്ഷിച്ച് നംവബറിൽ അവധികൾ കുറവാണ്. നവംബറിൽ രാജ്യം മുഴുവാനായി അവധിയുള്ള ദിവസങ്ങളും കുറവാണ്. അധിക അവധികളും പ്രാദേശികവും സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതുമാണ്. റിസർവ് ബാങ്കിന്റെ അവധിക്കാല കലണ്ടർ അനുസരിച്ച്, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പടെ 11 അവധികളാണ് ഉള്ളത്.
നവംബർ 1: കർണാടകയിലും ഉത്തരാഖണ്ഡിലും കന്നഡ രാജ്യോത്സവ / ഇഗാസ്-ബാഗ്‌വാൾ അവധി
നവംബർ 2 ഞായറാഴ്ച
നവംബർ 5: ഗുജറാത്ത്, കർണാടക, കേരളം, ബീഹാർ, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗുരുനാനാക്ക് ജയന്തി / കാർത്തിക പൂർണിമ / രഹസ്യ പൂർണിമ അവധി
നവംബർ 6: മേഘാലയയിൽ നോങ്‌ക്രെം ഡാൻസ് ഹോളിഡേ.
നവംബർ 7: മേഘാലയയിൽ വംഗല ഫെസ്റ്റിവൽ അവധി.
നവംബർ 8: കർണാടകയിൽ കനകദാസ ജയന്തിയും മറ്റിടങ്ങളിൽ രണ്ടാം ശനിയാഴ്ചയും
നവംബർ 9 ഞായറാഴ്ച
നവംബർ 16 ഞായറാഴ്ച
നവംബർ 22: നാലാമത്തെ ശനിയാഴ്ച
നവംബർ 23 ഞായറാഴ്ച
നവംബർ 30 ഞായറാഴ്ച
അവധി ദിവസങ്ങളിൽ, ബാങ്ക് ശാഖകൾ അടച്ചിരിക്കും. എന്നാലും, ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. ഇതിൽ എടിഎം, നെറ്റ് ബാങ്കിംഗ്, യുപിഐ, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.