സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയൻ സംഘടനകൾ

Published : Oct 15, 2021, 02:59 PM IST
സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്; പിന്തുണച്ച് 24 ട്രേഡ് യൂണിയൻ സംഘടനകൾ

Synopsis

ഈ മാസം 20, 21, 22  തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക് സമരം നടത്തുന്നത്. ഈ മാസം 20, 21, 22  തീയതികളിൽ സിഎസ്ബി ബാങ്കിൽ ജീവനക്കാർ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയൻ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്