വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എസ്ബിഐ ജപ്തി ചെയ്ത വസ്തുക്കൾ ലേലത്തിൽ വെച്ചു. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയാണ് ഇക്കുറി ലേലം.

തിരുവനന്തപുരം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എസ്ബിഐ (State bank of india) ജപ്തി ചെയ്ത വസ്തുക്കൾ ലേലത്തിൽ വെച്ചു. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയാണ് ഇക്കുറി ലേലം(E- Auction). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രോപ്പർട്ടികളുടെ ലേലം ഒക്ടോബർ 25നാണ് നടക്കുക.

ട്വിറ്ററിൽ എസ്ബിഐയുടെ ഔദ്യോഗിക അക്കൗണ്ടിൽ ഇവർ തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആർക്കും ഈ വമ്പൻ നിക്ഷേപാവസരത്തിൽ പങ്കെടുക്കാമെന്നും ബാങ്ക് പറയുന്നു.

വായ്പാ തിരിച്ചടവ് മുടക്കിയവരിൽ നിന്നും പിടിച്ചെടുത്ത ആസ്തി ലേലത്തിൽ വെച്ച് ബാങ്കിന് ലഭിക്കാനുള്ള തുക കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. വസ്തുക്കളുടെ സമ്പൂർണ്ണ വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 

Scroll to load tweet…

ലേല നോട്ടീസിൽ വിവരിച്ചിരിക്കുന്ന ഇഎംഡി ഇതിനായി സമർപ്പിക്കണം. കെവൈസി രേഖകൾ, സാധുതയുള്ള ഡിജിറ്റൽ ഒപ്പ് എന്നിവയും നൽകണം. ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നയാളുടെ ഇമെയിലിൽ ലഭിക്കും. ലേല സമയത്ത് ഈ ഐഡി ഉപയോഗിച്ച് നിക്ഷേപകൻ ലേലത്തിൽ പങ്കെടുക്കുകയും വേണം.