ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാരുടെ ദേശീയപണിമുടക്ക്

Published : Oct 17, 2019, 03:58 PM ISTUpdated : Oct 17, 2019, 04:30 PM IST
ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാരുടെ ദേശീയപണിമുടക്ക്

Synopsis

 ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു

ദില്ലി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും. 

PREV
click me!

Recommended Stories

കേരള ഫിനാൻഷ്യൽ കോർപ്പറേഷന് അംഗീകാരം; നേടിയത് ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അവാർഡ്
ഇന്ത്യക്ക് പച്ചക്കൊടി! യൂറോപ്യൻ യൂണിയൻ്റെ ആ വലിയ കടമ്പ കടന്ന് രാജ്യം; സെപ്റ്റംബറിന് ശേഷവും മത്സ്യവും മുട്ടയും ഇറച്ചിയും കയറ്റുമതി തുടരാം