വായ്പ ചെലവേറുന്നു, സാധാരണക്കാരന്റെ നടുവൊടിയും; റിപ്പോ ഉയർന്നതോടെ ബാങ്കുകൾ പലിശ കൂട്ടുന്നു

By Web TeamFirst Published Aug 9, 2022, 4:32 PM IST
Highlights

ആർബിഐ വായ്പാ നിരക്ക് ഉയർത്തിയതിന് പിറകെ രാജ്യത്തെ പ്രമുഖ വായ്പാ ദാതാക്കൾ പലിശ നിരക്ക് ഉയർത്തി തുടങ്ങി. നിരക്കുകൾ പരിശോധിക്കാം

ണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചതിന് ശേഷം രാജ്യത്തെ പ്രമുഖ ബാങ്കുകൾ അവരുടെ വായ്പാ നിരക്കുകൾ ഉയർത്തി തുടങ്ങി. സാധാരക്കാരന്റെ പോക്കെറ്റ് കീറുന്ന രീതിയിലുള്ള പലിശ നിരക്കുകളിലേക്കാണ് വായ്പ എത്തിക്കൊണ്ടിരിക്കുന്നത്. വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകൾ തുടങ്ങി എല്ലാത്തിനും ചെലവേറും. 

ആർബിഐ റിപ്പോ ഉയർത്തുന്നത് എങ്ങനെയാണ് ബാങ്കുകളിലെ പലിശ നിരക്ക് ഉയർത്തുന്നത് എന്ന് പലർക്കുമുള്ള സംശയമാണ്. റിപ്പോ നിരക്ക് എന്നുള്ളത് ആർബിഐ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ്. റിപ്പോ ഉയരുന്നതോടെ ബാങ്കുകൾ ആർബിഐക്ക് കൂടുതൽ പലിശ നൽകേണ്ടി വരും. ഇതോടെ ബാങ്കുകൾ അനുവദിക്കുന്ന വായ്പകളുടെ പലിശ നിറയ്ക്കും ഉയരും. അതേസമയം, നിക്ഷേപ നിരക്കുകളും ഉയരും. 

Read Also: ഉപ്പുമായി കപ്പൽ പുറപ്പെട്ടു; ഓണക്കിറ്റ് ഇത്തവണയും വൈകുമോ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2022 ജൂലൈ 15 മുതൽ വായ്പകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് (എംസിഎൽആർ) 10 ബേസിസ് പോയിന്റ് അല്ലെങ്കിൽ 0.10 ശതമാനം വർദ്ധിപ്പിച്ചു. ഓഗസ്റ്റിലെ നിരക്ക് വർദ്ധനയെ തുടർന്ന് എസ്‌ബി‌ഐ ഇതുവരെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. 

എച്ച്ഡിഎഫ്‌സി ബാങ്ക്:

എച്ച്‌ഡിഎഫ്‌സി ഇന്നലെ അതിന്റെ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്കിൽ 25 ബേസിസ് പോയിന്റുകൾ (ബിപിഎസ്) വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു, ഇത് നിലവിലുള്ളതും പുതിയതുമായ വായ്പകൾക്ക് ബാധകമായിരിക്കും. ഓഗസ്റ്റ് ഒന്നിന് എച്ച്ഡിഎഫ്‌സി ബാങ്ക് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ എച്ച്ഡിഎഫ്‌സി നടത്തിയ ആറാമത്തെ വർദ്ധനവാണ് ഇത്. 

Read Also: ജീവനക്കാർക്ക് ആശ്വസിക്കാം, ക്ഷാമബത്ത ഉയർത്തിയേക്കും; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കില്ലെന്ന് കേന്ദ്രം

ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് 

വെള്ളിയാഴ്ച ആർബിഐ ബെഞ്ച്മാർക്ക് പലിശ നിരക്ക് 0.50 ശതമാനം വർദ്ധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളായ ഐസിഐസിഐ ബാങ്കും പിഎൻബിയും വായ്പാ നിരക്ക് ഉയർത്തി.

ആർബിഐ ധന നയ നിരക്ക് പ്രഖ്യാപനത്തിന് മുന്നോടിയായി ഈ മാസമാദ്യം, ഐസിഐസിഐ ബാങ്ക്  ഫണ്ട് അടിസ്ഥാനത്തിലുള്ള വായ്പാ നിരക്ക് (എംസിഎൽആർ) 0.15 ശതമാനം വർധിപ്പിച്ചിരുന്നു.. സംസ്ഥാന ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കും (പിഎൻബി) ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 7.90 ശതമാനമായി ഉയർത്തി.

Read Also: ആർബിഐയുടെ താക്കീത്; ഈ ബാങ്കുകൾ 40 ലക്ഷം വരെ പിഴ നൽകണം

വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ബാങ്കുകളും വായ്പാ നിക്ഷേപ പലിശകൾ ഉയർത്തുക തന്നെ ചെയ്യും. അടുത്ത ധന നയ യോഗത്തിലും ആർബിഐ വായ്പ ഉയർത്താൻ തന്നെയാണ് ഒരുങ്ങുന്നത്. 

click me!