ഇന്ത്യൻ നിർമ്മിത ബിയർ 'സെവൻ റിവേഴ്‌സ്' പുറത്തിറക്കി ബഡ്‌വെയ്‌സർ നിർമ്മാതാക്കൾ

Published : May 28, 2022, 05:45 PM ISTUpdated : May 28, 2022, 05:51 PM IST
ഇന്ത്യൻ നിർമ്മിത ബിയർ 'സെവൻ റിവേഴ്‌സ്' പുറത്തിറക്കി ബഡ്‌വെയ്‌സർ നിർമ്മാതാക്കൾ

Synopsis

ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന ഉത്പന്നമായിരിക്കും പുതിയതെന്ന് കമ്പനി വ്യക്തമാക്കി.  പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് പുതിയ ബിയർ നിർമ്മിച്ചിരിക്കുന്നത്.

വിസ്‌കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ലഹരിപാനീയമാണ് ബിയർ. വൈവിധ്യമാർന്ന ബിയർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് ഇന്ത്യൻ ബിയർ വിപണിയുടെ വളർച്ചയ്ക്ക് കാരണം. ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഉത്പന്നവുമായി എത്തുകയാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്. ബഡ്‌വെയ്‌സർ, കൊറോണ എക്‌സ്‌ട്രാ, ഹോഗാർഡൻ തുടങ്ങിയ ബിയറുകളുടെ നിർമ്മാതാക്കളാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്‌സ് ബിയർ ഇന്ത്യൻ വിപണിയിൽ മാത്രമാണ് വിപണനം ചെയ്യുക എന്നാണ് റിപ്പോർട്ട്. 

കർണാടകയിലും മഹാരാഷ്ട്രയിലുമായിരിക്കും  ആദ്യം സെവൻ റിവേഴ്‌സ് ബിയർ പുറത്തിറക്കുക. വിപണിയിൽ നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം ഒരു വർഷത്തിനുള്ളിൽ ഡൽഹി, ഗോവ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പുതിയ ബ്രാൻഡ് ബിയർ ഒഴുക്കി തുടങ്ങും. 

Read Also : Cement price : ജൂൺ ഒന്ന് മുതൽ സിമന്റ് വില കൂടും; നഷ്ടം നികത്താൻ വില കൂട്ടി ഈ കമ്പനിCement price : ജൂൺ ഒന്ന് മുതൽ സിമന്റ് വില കൂടും; നഷ്ടം നികത്താൻ വില കൂട്ടി ഈ കമ്പനി
 

ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന ഉത്പന്നമായിരിക്കും പുതിയതെന്ന് കമ്പനി വ്യക്തമാക്കി.  പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് പുതിയ ബിയർ നിർമ്മിച്ചിരിക്കുന്നത്. ഗോതമ്പാണ് പ്രധാന ചേരുവ. പുതിയ  ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ മാത്രമേ വിൽക്കുകയുള്ളു എന്നും കമ്പനിയുടെ ദക്ഷിണ ഏഷ്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് വിനീത് ശർമ പറഞ്ഞു.

കർണാടകയിൽ സെവൻ റിവേഴ്‌സിന്റെ 500 മില്ലി ക്യാനിന് 130 രൂപയും മഹാരാഷ്ട്രയിൽ 500 മില്ലി ക്യാനിന് 165 രൂപയുമാണ് വില.  ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബിയറിന് ഇന്ത്യയിൽ വരെ അധികം ഡിമാൻഡ് കൂടുതലാണ്. അതിനാൽ തന്നെ സ്ട്രോങ്ങ് വീറ്റ് ബിയർ, മൈൽഡ് വീറ്റ് ബിയർ എന്നിങ്ങനെ രണ്ട് ശ്രേണികളിലും സെവൻ റിവേഴ്‌സ് ബിയർ ലഭ്യമാണ്.  

Read Also : Third Party Motor Insurance : വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടുംRead Also : Third Party Motor Insurance : വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടും

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്