ഡ്രോണ്‍ കമ്പനിയിലും കണ്ണ് വെച്ച് അദാനി; 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കും

Published : May 28, 2022, 03:21 PM ISTUpdated : May 28, 2022, 03:30 PM IST
ഡ്രോണ്‍ കമ്പനിയിലും കണ്ണ് വെച്ച് അദാനി; 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കും

Synopsis

അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴിയാണ് ഡ്രോൺ കമ്പനിയായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ  സ്വന്തമാക്കുക 

ഡ്രോൺ (Drone) കമ്പനിയായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി അദാനി (Adani) എന്റർപ്രൈസസ്. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴിയാണ് ഡ്രോൺ കമ്പനിയായ ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ അദാനി (Adani Group) സ്വന്തമാക്കുക. വാണിജ്യ ഡ്രോണ്‍ നിര്‍മാതാക്കളായ ജനറല്‍ എയ്‌റോനോട്ടിക്‌സിന്റെ ഓഹരികൾ ഏറ്റെടുക്കാനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പു വെച്ച് കഴിഞ്ഞു. ഇടപാടിന്റെ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻഡ്-ടു-എൻഡ് അഗ്രി പ്ലാറ്റ്ഫോം സൊല്യൂഷൻ പ്രൊവൈഡറാണ് ജനറൽ എയറോനോട്ടിക്സ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുകയും  വിള സംരക്ഷണ സേവനങ്ങള്‍ നൽകുകയും ചെയ്യുന്നു. ഓഹരികൾ ഏറ്റെടുക്കുന്നതോടു കൂടി 'അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് സൈനിക ഡ്രോണ്‍ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയും ചെയ്യും ഓഹരികള്‍ ഏറ്റെടുക്കുന്നത് ജൂലൈ 31-നകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യമേഖലയിലേക്ക് ചുവടുവെച്ച് അദാനി 

ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെക്കാൻ അദാനി ഗ്രൂപ്പ് (Adani Group). ഇതിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് (Adani Health Ventures) (എഎച്ച്‌വിഎൽ) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. മെഡിക്കൽ, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയായിരിക്കും എഎച്ച്‌വിഎല്ലിന് കീഴിൽ ഉണ്ടായിരിക്കുക. 

ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഫാര്‍മസി വ്യവസായത്തിലായിരിക്കും അദാനി ഗ്രൂപ് കൂടുതലും ശ്രദ്ധ പതിപ്പിക്കുക. അദാനി ഗ്രൂപ്പിന്റെ ആശുപത്രികള്‍, ഫാര്‍മസികൾ എന്നിവ എവിഎച്ച്എല്ലിന്റെ നേതൃത്വത്തിലായിരിക്കും.

Read Also : Third Party Motor Insurance : വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടും

സ്വിസ് ബിൽഡിംഗ് മെറ്റീരിയൽസ് നിർമാതാക്കളായ ഹോൾസിം ലിമിറ്റഡിന്റെ (Holcim) കീഴിലുള്ള അംബുജ സിമന്റ്‌സും (Ambuja Cements) എസിസി ലിമിറ്റഡും (ACC)  ഗൗതം അദാനി (Gautam Adani) അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാകും.  

ഹോൾസിം ഓഹരികൾ 10.5 ബില്യൺ ഡോളറിനാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അതായത് ഏകദേശം 80,000 കോടി രൂപയ്ക്ക്. അംബുജ സിമന്റ്‌സിന്റെ 63.19 ശതമാനവും എസിസിയുടെ 54.53 ശതമാനവും ആണ് ഏറ്റെടുക്കുക. 

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

നിലവിൽ അംബുജയ്ക്കും എസിസിക്കും പ്രതിവർഷം കുറഞ്ഞത് 70 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അംബുജ സിമന്റിന് 14 സിമന്റ് പ്ലാന്റുകൾ ആണ് ഉള്ളത്.  ഇവിടെ 4,700 ആളുകൾ ജോലി ചെയ്യുന്നുണ്ട്. എസിസിക്ക് 17 സിമന്റ് പ്ലാന്റുകളും 78 റെഡി മിക്‌സ് കോൺക്രീറ്റ് ഫാക്ടറികളും ഉണ്ട്. ഇവിടെ 6000 പേർ ജോലി ചെയ്യുന്നു. 

Read Also : 1,100 കോടി രൂപയുടേ ലേലം ; ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ഇതാണ്

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും