
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായ ഇന്ത്യ സിമന്റ്‌സ് വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2021 - 2022 സാമ്പത്തിക വർഷത്തിൽ നഷ്ടം നേരിട്ടതിനു ശേഷം കടം തിരിച്ചടയ്ക്കാൻ ഭൂമി വിൽക്കാനും ഇന്ത്യ സിമന്റ്‌സ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. മൂന്ന് ഘട്ടമായി വില വർധിപ്പിക്കാനാണ് നീക്കം. ജൂൺ ഒന്ന് മുതലായിരിക്കും വില വർധന. ആദ്യ ഘട്ടത്തിൽ ഒരു സിമന്റ് ചാക്കിന് 20 രൂപ വർധിപ്പിക്കും. രണ്ടാം ഘട്ടമായി ജൂൺ 15ന് 15 രൂപയും മൂന്നാം ഘട്ടമായി ജൂൺ 30ന് 20 രൂപയും വർധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എൻ ശ്രീനിവാസൻ വ്യക്തമാക്കി.
Read Also : SBI Loan : 35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി
മുൻകാലങ്ങളിൽ ഒരിക്കലും കമ്പനി ഇത്രയും വലിയ വില വർധനവ് വരുത്തിയിട്ടില്ല എന്നും കമ്പനിക്കുണ്ടായ നഷ്ടം നികത്താൻ വില വർധന സഹായിക്കുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യ സിമന്റ്സിന് 23.7 കോടിയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സിമന്റസിന്റെ വരുമാനം 1,449.62 കോടിയിൽ നിന്ന് 1,391.99 കോടി രൂപയായി കുറഞ്ഞു. ഇതിനെ തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
Read Also : Wheat export ban : ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരാണ് ഇന്ത്യൻ സിമന്റ്‌സ്. ഏഴ് പ്ലാന്റുകളിൽ നിന്ന് 14 ദശലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കുന്നുണ്ട്. വില വർധിപ്പിച്ചില്ലെങ്കിൽ കമ്പനി കൂടുതൽ നഷ്ടത്തിലേക്ക് പോകുമെന്നും മാനേജ്‌മന്റ് വ്യക്തമാക്കുന്നു. കമ്പനിയുടെ അധീനതിയിലുള്ള സ്ഥലങ്ങൾ മൊത്തമായി വിൽക്കുകയില്ലെന്നും കടം തീർക്കാനായി മാത്രമേ വിൽപന നടത്തുന്നുള്ളു എന്നുമാണ് മാനേജിംഗ് ഡയറക്ടർ എൻ ശ്രീനിവാസൻ വ്യക്തമാക്കിയത്.
Read Also : Third Party Motor Insurance : വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടും