
ദില്ലി : രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനമാണ് യോനോ. ഇന്നത്തെക്കാലത്ത് ബാങ്കിംഗ് എളുപ്പത്തിലാക്കുന്നതാണ് എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം. ഉപയോക്താക്കൾക്ക് ബാങ്കുകളിൽ എത്താതെ തന്നെ എല്ലാ സേവനങ്ങളും ലഭിക്കും
മാറ്റ് ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിക്കുന്നത് പോലെ തന്നെ എ സ് ബി ഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിനായും ബാങ്ക് നിങ്ങൾക്ക് ഒരു യൂസർ ഐഡിയും ലോഗിൻ സമയത്ത് ഉപയോഗിക്കേണ്ട പാസ്‌വേഡും നൽകും. എന്നാൽ ആദ്യമായിട്ടാണ് ഉപയോക്താവ് ഇന്റർനെറ്റ് ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുന്നതെങ്കിൽ ബാങ്ക് നൽകിയ യൂസർ-ഐഡിയും പാസ്‌വേഡും ഉപയോക്താവ് മാറ്റേണ്ടതുണ്ട്.
ഇന്റർനെറ്റ് ബാങ്കിംഗ് നടത്തുമ്പോൾ ഉപയോക്താവ് ഇടപാടുകളുടെ സുരക്ഷയ്ക്കായി മുൻകരുതലെന്ന നിലയിൽ ഇടയ്ക്കിടെ അക്കൗണ്ട് യൂസർ ഐഡിയും പാസ്‌വേഡും നൽകേണ്ടതുണ്ട്. സ്മാർട്ട് കാർഡുകൾ, ഒടിപി, ബാങ്ക് നൽകുന്ന ഡിജിറ്റൽ സർട്ടിഫിക്കേഷൻ എന്നിവയുൾപ്പെടെ നൽകും . മാത്രമല്ല, ഉപയോക്താവിന്റെ യൂസർ ഐഡിയ്ക്കും പാസ്‌വേഡിനു പുറമേ മറ്റൊരു ഡോക്യുമെന്റേഷനും ഉപയോഗിക്കാൻ സാധാരണയായി ബാങ്ക് ആവശ്യപ്പെടാറുണ്ട്.
ഉപയോക്താവ് ലോഗിൻ പാസ്‌വേഡ് മറന്ന് പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ മാറ്റാനാകും. ഇനി പറയുന്ന മാർഗങ്ങളിലൂടെ ഉപയോക്താവിന് പാസ്‌വേഡ് റീസെറ്റ് ചെയ്യാം.
– https://www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- ലോഗിൻ പേജ് തുറക്കുക
- ഉപയോക്താവിന്റെ ലോഗിൻ ഐഡി തിരികെ ലഭിക്കുന്നതിന് Forgot Username എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പുതിയ ഒരു പേജ് തുറക്കും
- നിങ്ങളുടെ പാസ്ബുക്കിൽ നൽകിയ CISF നമ്പർ നൽകും
- ഉപയോക്താവിന്റെ രാജ്യം തിരഞ്ഞെടുക്കുക
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, മറ്റ് വിശദാംശങ്ങൾ നൽകുക
– ക്യാപ്‌ച കോഡ് കൃത്യമായി നൽകുക
- 'സബ്‌മിറ്റ്' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും
- അത് ബോക്സിൽ നൽകി 'CONFIRM' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഉപയോക്താവ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് യൂസർ നെയിം ലഭിക്കും.