
സിംഗപ്പൂര്‍: ഏഷ്യാ പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ അതിസമ്പന്നരെ സൃഷ്ടിക്കുന്നത് സിംഗപ്പൂര്‍ സര്‍വകലാശാല. രണ്ടാം സ്ഥാനം ചൈനയിലെ സിംഗ്ഹുവ സര്‍വകലാശാലയ്ക്കാണ്. മൂന്നാം സ്ഥാനം ചൈനയിലെ തന്നെ പെക്കിംഗ് സര്‍വകലാശാലയ്ക്കും. 30 മില്യണ്‍ ഡോളറിലധികം സമ്പത്തുളളവരുടെ കണക്കിന്‍റെ അടിസ്ഥാനത്തില്‍ വെല്‍ത്ത് എക്സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
സിംഗപ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ 102 പേരാണ് അറിയപ്പെടുന്ന അതിസമ്പന്നരായി മാറിയത്. ചൈനയിലെ സിംഗ്ഹുവ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയവരില്‍ 74 പേര്‍ അതിസമ്പന്നരായ പ്രശസ്തരാണ്. ചൈനയിലെ തന്നെ പെക്കിംഗ് സര്‍വകലാശാലയുടെ കാര്യത്തില്‍ ഇത് 67 പേരാണ്.
പട്ടികയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് മുംബൈ സര്‍വകലാശാലയാണ്.